Friday, July 26, 2024

HomeMain Storyസ്വപ്നയെ കണ്ടു, ഗോവിന്ദന്‍ മാഷുമായി ബന്ധമില്ല; താന്‍ ബി.ജെ.പി അനുഭാവിയെന്ന് വിജേഷ്‌

സ്വപ്നയെ കണ്ടു, ഗോവിന്ദന്‍ മാഷുമായി ബന്ധമില്ല; താന്‍ ബി.ജെ.പി അനുഭാവിയെന്ന് വിജേഷ്‌

spot_img
spot_img

കൊച്ചി: സ്വപ്ന സുരേഷിനെ ബെംഗളൂരുവില്‍ വെച്ച് കണ്ടത് സ്ഥിരീകരിച്ച് വിജേഷ് പിളള. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നുളള ആരോപണം വിജേഷ് പിളള തള്ളിക്കളഞ്ഞു. വെബ് സീരിസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്നയെ കണ്ടത് എന്നും എം.വി ഗോവിന്ദനെ പരിചയം ഇല്ലെന്നും വിജേഷ് പിളള വ്യക്തമാക്കി.

കഴിഞ്ഞ മാസം 27ന് ആണ് ആദ്യമായി സ്വപ്നയെ വിളിക്കുന്നത്. തനിക്കൊരു ചാനലുണ്ട്. ട്രൂ സ്റ്റോറീസ് എന്ന പേരിലുളള വെബ് സീരീസ് വിഭാഗത്തിലുളള പരിപാടി തയ്യാറാക്കുന്നതിന് വേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്. ഒടിടി പ്ലാറ്റ്ഫോം ഇത് ഹിറ്റാക്കാം എന്ന് കരുതി ആയിരുന്നു സ്വപ്നയെ വിളിച്ചത്. അവര്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. മീറ്റ് ചെയ്യാന്‍ കേരളം സേഫ് അല്ലെന്ന് പറഞ്ഞു. അങ്ങനെ ബെംഗളൂരുവില്‍ കാണാമെന്ന് പറഞ്ഞു.

താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അവര്‍ വന്നു. സരിത്ത് ആയിരുന്നു കൂടെ ഉണ്ടായിരുന്നതെന്ന് വിജേഷ് പിളള പറയുന്നു. രണ്ട് കുട്ടികളും കൂടെ ഉണ്ടായിരുന്നു. ഹോട്ടലിന്റെ ഫ്രണ്ട് ലോബിയില്‍ എല്ലാവരും ഇരിക്കുന്ന റെസ്റ്റോറന്റില്‍ ഇരുന്നാണ് സംസാരിച്ചത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. വെബ് സീരീസ് വഴിയുളള വരുമാനത്തിന്റെ 30 ശതമാനം പങ്കുവെയ്ക്കാം എന്ന് പറഞ്ഞു.

തനിക്ക് വരുമാനം ഇല്ലെന്നും സരിത്തിന്റെ സാലറിയും അമ്മയുടെ സഹായവും കൊണ്ടാണ് ജീവിക്കുന്നതെന്ന് സ്വപ്ന പറഞ്ഞു. വെബ് സീരീസിന് താല്‍പര്യം ഉണ്ടെന്ന് സ്വപ്ന പറഞ്ഞു. തന്നെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണൂരാണ് നാടെന്ന് പറഞ്ഞു. എംവി ഗോവിന്ദന്‍ മാഷിന്റെ നാടിന് അടുത്താണെന്ന് പറഞ്ഞു. അത് അവര്‍ പിന്നീട് ഏത് രീതിയിലാണ് മാറ്റിയതെന്ന് അറിയില്ല.

അവര്‍ രാഷ്ട്രീയം പറയാന്‍ ആരംഭിച്ചപ്പോള്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് പറഞ്ഞു. തനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായോ കോണ്‍ഗ്രസ് പാര്‍ട്ടിയുമായോ ബിജെപിയുമായോ ബന്ധമില്ല. ഒരു പാര്‍ട്ടി പ്രവര്‍ത്തനവും നടത്തിയിട്ടില്ല. കുറച്ച് എങ്കിലും ഇഷ്ടം തോന്നിയ പാര്‍ട്ടി ബിജെപിയാണ്. കാരണം താനൊരു വിശ്വാസിയാണ്. എങ്കിലും ആ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല.

പറയുന്നത് ഓരോന്നും സ്വപ്ന ലിങ്ക് ചെയ്ത് കൊണ്ടിരിക്കുന്നത് താനപ്പോള്‍ ആലോചിച്ചിരുന്നില്ല. കാരണം അവര്‍ ഒരു പ്ലാനുമായിട്ടാണ് വന്നത്. ക്യാമറ ഉണ്ടാകാം വോയിസ് റെക്കോര്‍ഡ് ഉണ്ടാകാം. തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടി ഓഫര്‍ ചെയ്തു എന്നാണ്. ഇല്ലെങ്കില്‍ താന്‍ കൊന്ന് കളയും എന്നാണ് പറഞ്ഞത്. സ്വപ്ന തന്നെ കുരുക്കില്‍ പെടുത്തുകയായിരുന്നു എന്നും വിജേഷ് പിളള പറഞ്ഞു.

വെബ് സീരീസ് വഴി വലിയ ബിനിസസ്സ് നടക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മലേഷ്യയിലോ എവിടെ വേണമെങ്കിലും സെറ്റില്‍ ആകാമല്ലോ എന്ന് പറഞ്ഞിരുന്നു. ഏകദേശം ഒന്നൊന്നര മണിക്കൂര്‍ സംസാരിച്ചിരുന്നു. ഓരോ ദിവസവും പുതിയ ആളുകളുടെ പേര് പറയുന്നതില്‍ വല്ല സത്യവും ഉണ്ടോ അതൊക്കെ പ്രശ്നമല്ലേ എന്ന് താന്‍ ചോദിച്ചു. താന്‍ സേഫല്ലെന്ന് പറഞ്ഞു.

പിന്നെ എങ്ങനെ ഷൂട്ട് ചെയ്യാമെന്ന് സംസാരിച്ചപ്പോള്‍ ഹരിയാനയിലോ ജയ്പൂരിലോ വെച്ച് ചെയ്യാമെന്ന് താന്‍ പറഞ്ഞു. കാരണം തനിക്ക് ഹരിയാനയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ബിസിനസ്സ് ഉണ്ട്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും വിജേഷ് പിളള പറഞ്ഞു. സ്വപ്നയ്ക്ക് എതിരെ കേസ് കൊടുത്തിട്ടുണ്ട്. ഡിജിപിക്ക് പരാതി മെയില്‍ ചെയ്തിട്ടുണ്ടെന്നും വിജേഷ് പിളള മാധ്യമങ്ങളോട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments