Saturday, July 27, 2024

HomeMain Storyസിപിഎം പരാതി: സ്വപ്നയ്ക്കും വിജേഷിനുമെതിരെ ജാമ്യമില്ലാ കേസ്

സിപിഎം പരാതി: സ്വപ്നയ്ക്കും വിജേഷിനുമെതിരെ ജാമ്യമില്ലാ കേസ്

spot_img
spot_img

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിളളയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തളിപ്പറമ്പ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപശ്രമം, വ്യാജ രേഖ ചമയ്ക്കല്‍, ?ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സ്വപ്നയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഗൂഢാലോചന,വ്യാജരേഖ ചമക്കല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കാന്‍ സിപിഐഎമ്മിലെ ആരോപിതര്‍ തയ്യാറാകുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരാതി നല്‍കിയത്. അതേസമയം കര്‍ണാടക മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ സ്വപ്ന സുരേഷിന്റെ ചോദ്യംചെയ്യല്‍ തുടരുകയാണ്. സ്വപ്നയ്‌ക്കൊപ്പം സരിത്തുമുണ്ട്. വിജേഷ് പിളളയുടെ ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ പിന്നിട്ടു.

വൈറ്റ് ഫീല്‍ഡ് ഡിസിപിയും മഹാദേവപുര സ്റ്റേഷനിലെത്തുമെന്നാണ് വിവരം.സ്വര്‍ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

സ്വപ്നയുടെ ആരോപണം വ്യാജമാണെന്നും, പരാമര്‍ശം അപകീര്‍ത്തി സൃഷ്ടിച്ചുവെന്നും കാണിച്ചായിരുന്നു വക്കീല്‍ നോട്ടീസ്. തനിക്കെതിരായ ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments