Friday, July 26, 2024

HomeAmericaഒക്കലഹോമയില്‍ യുവതിയെ കൊന്ന് ഹൃദയം കറിവെച്ചു വിളമ്പിയ പ്രതിക്ക് അഞ്ചു ജീവപര്യന്തം

ഒക്കലഹോമയില്‍ യുവതിയെ കൊന്ന് ഹൃദയം കറിവെച്ചു വിളമ്പിയ പ്രതിക്ക് അഞ്ചു ജീവപര്യന്തം

spot_img
spot_img

ഒക്കലഹോമ: യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്ത കേസില്‍ 44കാരന് ജീവപര്യന്തം തടവ്. യുവതിയെ കൊന്നതിന് പുറമേ രണ്ടുപേരെ കൂടി കുത്തിക്കൊന്ന കേസില്‍ 44കാരനായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണിനെയാണ് ഒക്കലഹോമയിലെ കോടതി അഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കോടതി വിധി.

2021 ല്‍ ആയിരുന്നു ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്തത്. ജയിലില്‍ കഴിഞ്ഞിരുന്ന ലോറന്‍സിന് നേരത്തെ ജയിലില്‍ നിന്ന് മോചനം കിട്ടി. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഇയാള്‍ കൊലപാതകം ചെയ്യുകയായിരുന്നു. ജയില്‍ മോചിതനായി ലോറന്‍സ് ആഴ്ചകള്‍ക്ക് ശേഷം എന്ന യുവതിയെ കൊന്നാണ് ഹൃദയം പുറത്തെടുത്തത്.

തുടര്‍ന്ന് അമ്മാവന്റെയും അമ്മായിയുടെയും വീട്ടിലെത്തി ഉരുളക്കിഴങ്ങും ചേര്‍ത്ത് ഹൃദയം പാചകം ചെയ്യുകയായിരുന്നു. 67 കാരനായ അമ്മാവന്‍ ലിയോണ്‍ പൈയെയും 4 വയസ്സുള്ള കൊച്ചുമകള്‍ കെയോസ് യേറ്റ്‌സിനെയും കുത്തി കൊലപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹം ദമ്പതികള്‍ക്ക് പാചകം ചെയ്ത ഇറച്ചി നല്‍കാന്‍ ശ്രമിച്ചതായും കണ്ടെത്തി. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ലോറന്‍സിന് അഞ്ചു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

ഇയാള്‍ വേറൊരു കേസിലാണ് അറസ്റ്റിലായിരുന്നത്. ഒക്കഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ശിക്ഷയില്‍ ഇളവ് നല്‍കിയപ്പോള്‍, മയക്കുമരുന്ന് കേസില്‍ 20 വര്‍ഷത്തെ തടവില്‍ വെറും മൂന്ന് വര്‍ഷം മാത്രമേ ആന്‍ഡേഴ്‌സണ്‍ അനുഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ മോചനം സംസ്ഥാനത്തിന്റെ കൂട്ട കമ്മ്യൂട്ടേഷന്‍ ശ്രമത്തിന്റെ ഭാഗമായിരുന്നു, എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അബദ്ധത്തില്‍ കമ്മ്യൂട്ടേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചതായി കണ്ടെത്തി.

ഇയാള്‍ ശരിക്കും അിതില്‍ ഉള്‍പ്പെടേണ്ട ആളല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം, ആക്രമണം, അംഗഭംഗം വരുത്തല്‍ എന്നിവയില്‍ കുറ്റസമ്മതം നടത്തിയതിന് ശേഷമാണ് ആന്‍ഡേഴ്‌സണിന് തുടര്‍ച്ചയായി അഞ്ച് ജീവപര്യന്തം ശിക്ഷ കൊടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ആന്‍ഡേഴ്‌സന്റെ അമ്മായിയും മറ്റ് ഇരകളുടെ കുടുംബങ്ങളും ഒക്കലഹോമ ഗവര്‍ണര്‍ക്കും ജയില്‍ പരോള്‍ ബോര്‍ഡിനുമെതിരെ കേസ് കൊടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments