Friday, April 19, 2024

HomeNewsIndiaചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ ട്രോള്‍; രാഷ്ട്രപതിക്ക് 13 പ്രതിപക്ഷ നേതാക്കള്‍ കത്തയച്ചു

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ ട്രോള്‍; രാഷ്ട്രപതിക്ക് 13 പ്രതിപക്ഷ നേതാക്കള്‍ കത്തയച്ചു

spot_img
spot_img

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ.ചന്ദ്രചൂഡിന് നേരെയുള്ള ഓണ്‍ലൈന്‍ ട്രോളിങ്ങിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 13 പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് അയച്ചു. നീതിന്യായ വ്യവസ്ഥയില്‍ ആളുകള്‍ അനധികൃതമായി ഇടപെടുന്നു എന്ന് ആരോപിച്ചാണ് കത്ത്.

കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖ എഴുതിയ കത്തിനെ പാര്‍ട്ടി എംപിമാരായ ദ്വിഗ്വിജയ സിങ്, ശക്തിസിന്‍ഹ് ഗോഹില്‍, പ്രമോദ് തിവാരി, അമീയാഗ്നിക്, രഞ്ജിത്ത് രഞ്ജന്‍, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, ആം ആദ്മി പാര്‍ട്ടിയുടെ രാഘവ് ചദ, ശിവസേന അംഗം പ്രിയങ്ക ചതുര്‍വേദി, സമാജ്‌വാദി പാര്‍ടിയുടെ ജയാ ബച്ചന്‍, രാം ഗോപാല്‍യാദവ് എന്നിവര്‍ പിന്തുണച്ചു. ഇതേ വിഷയത്തില്‍ ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിക്കും വിവേക് തന്‍ഖ പ്രത്യേകം കത്തയച്ചിട്ടുണ്ട്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ വിശ്വാസവോട്ടെടുപ്പിന് ആഹ്വാനം ചെയ്ത മുന്‍ ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരിയുടെ നടപടിയുടെ സാധുത സംബന്ധിച്ച കേസില്‍ വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിനും ജുഡീഷ്യറിക്കുമെതിരെ ട്രോളുകള്‍ വന്നത് എന്ന് കത്തില്‍ പറയുന്നു. 2022 ജൂണില്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന രണ്ടായി പിരിഞ്ഞതിന് ശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments