Friday, March 28, 2025

HomeMain Storyയു.എസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യ ചുമത്തുന്ന തീരുവയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യ ചുമത്തുന്ന തീരുവയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപ്. ബ്രയിറ്റ്ബാര്‍ട്ട് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. യു.എസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യ ചുമത്തുന്ന തീരുവയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ തീരുവയില്‍ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രില്‍ രണ്ട് മുതല്‍ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏര്‍പ്പെടുത്തുമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. നേരത്തെ യു.എസില്‍ നിന്നുള്ള മദ്യം, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ തീരുവ ഇന്ത്യ കുറച്ചിരുന്നു.

യു.എസില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉള്‍പ്പടെ വാങ്ങുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഓട്ടോമാബൈല്‍, കാര്‍ഷിക ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ നികുതി കുറക്കാനും ഇന്ത്യ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെങ്കിലും അവരുടെ തീരുവ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ട്രംപ് പറഞ്ഞു.

നേരത്തെ ഡോണള്‍ഡ് ട്രംപിനെ പുകഴ്ത്തി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. എന്നാല്‍, തീരുവയുടെ വിഷയത്തില്‍ ഇന്ത്യക്ക് ഒരു ഇളവും നല്‍കില്ലെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. നേരത്തെ ഇന്ത്യ ഞങ്ങള്‍ക്കുമേല്‍ എത്ര നികുതിയാണോ ചുമത്തുന്നത് അത്ര തന്നെ അവര്‍ക്കുമേലും ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഞങ്ങളെ മാര്‍ക്കറ്റില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോയാല്‍ ഞങ്ങളും അത് തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments