കീവ്: യുക്രെയ്‌നില്‍ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ. അതിന്റെ സൂചനയായി യുക്രെയ്ന്‍ തലസ്ഥാനമായ കീവിന്‍റെ സമീപ പ്രദേശങ്ങളില്‍ നിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്ബായി.
900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ന്‍ പൊലീസ് അറിയിച്ചു. ബുച്ചയില്‍ നിന്ന് മാത്രം 350ലേറെ മൃതദേഹങ്ങള്‍ കിട്ടി.
അതിനിടെ കാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേര്‍ മരിച്ചു. 50 ലക്ഷം യുക്രൈനികള്‍ ഇതുവരെ പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്‌ളൊഡിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു.
റഷ്യന്‍ കപ്പല്‍ തകര്‍ത്തത് യുക്രൈന്‍ മിസൈലെന്ന് അമേരിക്ക സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുക്രെയ്ന്‍ റഷ്യയുടെ യുദ്ധപ്പക്കല്‍ ആക്രമിച്ച് തകര്‍ത്തരുന്നു. ഇതേ തുടര്‍ന്നാണ് മുന്നറിയിപ്പുമായി റഷ്യ രംഗത്ത് വന്നത്. യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യ നടത്തിയ ബോംബ് ആക്രമണങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആയിരക്കണക്കിന് പേര്‍ ജീവനില്‍ ഭയന്ന് പലായനം ചെയ്തിട്ടുണ്ട്.
വിവിധ നഗരത്തില്‍ രക്ഷാപ്രവര്‍ത്തിനെത്തിയ ബസുകള്‍ക്കു നേരെ റഷ്യ വെടിയുതിര്‍ത്തെന്നും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ പ്രദേശത്ത് യുക്രൈന്‍ നടത്തുന്ന ഏത് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നും മോസ്‌കോ മുന്നറിയിപ്പ് നല്‍കി.