Saturday, April 20, 2024

HomeMain Storyഡല്‍ഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്പന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് സുപ്രിയ, ഇല്ലെന്ന് പവാര്‍

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്പന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് സുപ്രിയ, ഇല്ലെന്ന് പവാര്‍

spot_img
spot_img

മുംബൈ: 15 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്പന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ.

അജിത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണെന്നും അജിത് പവാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണെന്നും ശരദ് പവാര്‍ പറഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ വിമതനീക്കം നടക്കുന്നുവെന്നും നിരവധി എംഎല്‍എമാരുടെ പിന്തുണ അജിത്തിനുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയില്‍ ആരും എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് 53 എംഎല്‍എമാരാണുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ അജിത് പവാറിന് മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ വേണം.

മഹാവികാസ് അഘാഡി പുണെയില്‍ സംഘടിപ്പിക്കുന്ന വിജയാമൃത് റാലിയില്‍നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍ന്നേക്കുമെന്ന അഭ്യൂഹം പടര്‍ന്നത്. 15 എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ ബിജെപി പക്ഷത്തേക്കു ചേക്കേറുമെന്നാണ് അഭ്യൂഹം. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ശിവസേനയില്‍ വിമതനീക്കം നടത്തിയ 16 എംഎല്‍എമാരെ സുപ്രീംകോടതി അയോഗ്യരാക്കുന്ന സാഹചര്യമുണ്ടായാല്‍ അജിത്തിനെയും എംഎല്‍എമാരെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ശരദ് പവാറും മരുമകനായ അജിത് പവാറും തമ്മിലുള്ള അധികാരതര്‍ക്കം അതിന്റെ പാരമ്യത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിജെപിക്കൊപ്പം പോകാനാണ് അജിത്തിന് താല്‍പര്യം. ഇക്കാര്യം ശരദ് പവാറിനെ അറിയിച്ചുവെന്നും അഭ്യൂഹമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments