Saturday, July 27, 2024

HomeMain Storyകുട്ടിയെ പരിക്കേൽപ്പിച്ച കേസിൽ അലക്‌സിസ് ജാക്‌സൻ അറസ്റ്റിൽ

കുട്ടിയെ പരിക്കേൽപ്പിച്ച കേസിൽ അലക്‌സിസ് ജാക്‌സൻ അറസ്റ്റിൽ

spot_img
spot_img

പി.പി ചെറിയാൻ

സ്പ്രിംഗ്(ടെക്സസ്) – കുട്ടിയുടെ തലയിൽ ചവിട്ടുകയും മർദിക്കുകയും ചെയ്തതായി ആരോപിച്ചു ഹൂസ്റ്റൺ സ്പ്രിംഗ് സിറ്റിയിൽ നിന്നുള്ള ഒരു യുവതിയെ അറസ്റ്റ് ചെയ്തതായി ഹാരിസ് കൗണ്ടി പ്രിൻസിക്റ്റ് 4 കോൺസ്റ്റബിൾ ഓഫീസ് അറിയിച്ചു.

, ഏപ്രിൽ 19 ന്, അക്വാഗേറ്റ് ഡോ.യുടെ 4800 ബ്ലോക്കിലേക്ക് ഒരു ചൈൽഡ് വെൽഫെയർ പരിശോധനയ്ക്കായി ഡെപ്യൂട്ടികൾ എത്തിച്ചേർന്നു.അവർ നടത്തിയ അന്വേക്ഷണത്തിൽ , അലക്‌സിസ് ജാക്‌സൺ (30) കുട്ടിയുടെ തല ചവിട്ടുകയും ദൃശ്യമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്തതായി കണ്ടെത്തി.തുടർന്നു് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസുമായും ബന്ധപ്പെട്ടു കുട്ടിയെ വൈദ്യപരിശോധനയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയെ പരിക്കേൽപ്പിച്ചതിന് ജാക്സനെ അറസ്റ്റുചെയ്ത് ഹാരിസ് കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ചു, 230-ാമത്തെ ജില്ലാ കോടതി 20,000.00 ബോണ്ട്ആയി നിശ്ചയിച്ചു.” – കോൺസ്റ്റബിൾ മാർക്ക് ഹെർമൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments