Sunday, May 19, 2024

HomeMain Storyഇന്ത്യ യുഎസിന്റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയെന്ന് സ്റ്റേറ്റ് സെക്രട്ടറി

ഇന്ത്യ യുഎസിന്റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയെന്ന് സ്റ്റേറ്റ് സെക്രട്ടറി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യ യുഎസിന്റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് ഉറപ്പിച്ച് അമേരിക്ക. ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പശ്ചാത്തലത്തില്‍ യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച്‌ വാര്‍ത്താ സമ്മേളനത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്. അമേരിക്കയുടെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണ്. അത് സത്യമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മില്ലര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പക്ഷേ, ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ട് എന്നത് മറയ്ക്കപ്പെടാനാകാത്ത സത്യമാണ്. പ്രത്യേകിച്ച് യുഎസിലെ സിഖ് വിഘടനവാദ പ്രസ്ഥാനത്തിന്റെ വിഷയത്തിലും പൗരത്വ നിയമ ഭേദഗതിയിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വിഷയത്തിലുമൊക്കെ അത് തെളിഞ്ഞു നിന്നിരുന്നു. ഈ വിഷയങ്ങളിലെ അമേരിക്കയുടെ നിലപാടിനോട് ഇന്ത്യ ശക്തമായ എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments