Sunday, May 19, 2024

HomeMain Storyസംഘര്‍ഷം രൂക്ഷം; പൗരന്‍മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയും

സംഘര്‍ഷം രൂക്ഷം; പൗരന്‍മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയും

spot_img
spot_img

വിയന്ന: ഇറാനുമായും ഫലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രായേലില്‍നിന്ന് പൗരന്‍മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രായേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതയുണ്ടെന്നും ഇസ്രായേലിലും അധിനിവേശ ഫലസ്തീനിലുമുള്ള ആസ്ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും ആസ്ട്രേലിയ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതത്വം കണക്കിലെടുത്ത് ഇസ്രായേലില്‍നിന്നും അധിനിവേശ ഫലസ്തീനില്‍നിന്നും ഉടന്‍ തിരികെ വരണമെന്നാണ് പൗരന്മാര്‍ക്ക് സര്‍ക്കാരിന്റെ ട്രാവല്‍ അഡൈ്വസ്.

തെല്‍അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ ആശങ്കകള്‍ കാരണം ഏത് സമയത്തും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയേക്കും എന്നാണ് അറിയിപ്പില്‍ പറയുന്നത്. ഭീകരവാദ ഭീഷണി, സായുധ സംഘര്‍ഷം, ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവകാരണം സുരക്ഷാ സാഹചര്യം വഷളായതിനാല്‍ ഇസ്രായേലിലേക്കും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന കാര്യം പുനഃപരിശോധിക്കണമെന്നും ആസ്‌ട്രേലിയ ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍, ഇസ്ഫഹന്‍, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹാന് സമീപം സ്‌ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇറാന്‍ നഗരങ്ങളില്‍ വ്യോമ പ്രതിരോധം സജ്ജമാക്കിയതായും ഇര്‍ന അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments