Sunday, May 19, 2024

HomeNewsIndiaപ്രശസ്ത യുട്യൂബര്‍ സ്വാതി ഗോദര (29)യെ മരിച്ച നിലയില്‍ കണ്ടെത്തി, സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

പ്രശസ്ത യുട്യൂബര്‍ സ്വാതി ഗോദര (29)യെ മരിച്ച നിലയില്‍ കണ്ടെത്തി, സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

spot_img
spot_img

ന്യൂഡല്‍ഹി: പ്രശസ്ത യൂട്യൂബറായ സ്വാതി ഗോദര (29)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്വാതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

സംഭവ സമയത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്ന പ്രിയം എന്ന സുഹൃത്തിനെ പോലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഉത്തര്‍പ്രദേശ് മീററ്റിലെ ബദ്ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ എത്തിയത്. പല തവണ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു. 28.6ഗ ഫോളോവേഴ്‌സാണ് സ്വാതിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments