Friday, March 29, 2024

HomeNewsIndiaരാഹുലിനെ ശിക്ഷിച്ച ജഡ്ജിക്ക് പ്രമോഷന്‍: തിടുക്കം എന്തിനെന്ന് സു​പ്രീം​കോ​ട​തി

രാഹുലിനെ ശിക്ഷിച്ച ജഡ്ജിക്ക് പ്രമോഷന്‍: തിടുക്കം എന്തിനെന്ന് സു​പ്രീം​കോ​ട​തി

spot_img
spot_img

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ മാ​ന​ന​ഷ്ട​ക്കേ​സി​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച സൂ​റ​ത്ത് കോ​ട​തി ജ​ഡ്ജി ഹ​രീ​ഷ് ഹ​സ്മു​ഖ്ഭാ​യ് വ​ർ​മ അ​ട​ക്കം 68 പേ​ർ​ക്ക് അ​സാ​ധാ​ര​ണ​മാ​യ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തി​ൽ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത് എ​ന്തി​നാ​ണെ​ന്ന് ജ​സ്റ്റി​സ് എം.​ആ​ർ. ഷാ ​അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്.

ഇ​ക്കാ​ര്യ​ത്തി​ൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​ന്റെ സെ​ക്ര​ട്ട​റി​​യോ​ട് സു​പ്രീം​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി​യു​ണ്ടാ​ക്കി​യ സ്ഥാ​ന​ക്ക​യ​റ്റ​പ്പ​ട്ടി​ക​യും ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​ന്റെ നി​യ​മ​ന വി​ജ്ഞാ​പ​ന​വും അ​ന്തി​മ​മാ​യി സു​പ്രീം​കോ​ട​തി വി​ധി​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ജി​ല്ല ജ​ഡ്ജി നി​യ​മ​ന വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ആ ​ന​ട​പ​ടി മ​റി​ക​ട​ന്ന് സ്ഥാ​ന​ക്ക​യ​റ്റ​പ്പ​ട്ടി​ക ഉ​ണ്ടാ​ക്കി​യ​ത് ക​ട​ന്നു​ക​യ​റ്റ​മാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ട ​ശേ​ഷ​മാ​ണ് സു​പ്രീം​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഇ​വ​ർ​ക്ക് യോ​ഗ്യ​ത നോ​ക്കാ​തെ ജി​ല്ല ജ​ഡ്ജി​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ബെ​ഞ്ച് ഈ ​മാ​സം എ​ട്ടി​ന് വീ​ണ്ടും കേ​ൾ​ക്കും.

ഹൈ​കോ​ട​തി​യു​ടെ സ്ഥാ​ന​ക്ക​യ​റ്റ​പ്പ​ട്ടി​ക​യി​ലെ നി​യ​മ​ന​ത്തി​നെ​തി​രെ മാ​ർ​ച്ച് 28ന് ​സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് എ​ത്തി​യി​ട്ടും ഏ​പ്രി​ൽ 18ന് ​ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ തി​ര​ക്കി​ട്ട് നി​യ​മ​ന വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത് കോ​ട​തി പ്ര​ക്രി​യ​യെ മ​റി​ക​ട​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. അ​തി​നാ​ൽ സ്ഥാ​ന​ക്ക​യ​റ്റ​പ്പ​ട്ടി​ക​യു​ണ്ടാ​ക്കി​യ​ത് സി​നി​യോ​റി​റ്റി​യോ​ടൊ​പ്പം യോ​ഗ്യ​ത പ​രി​ഗ​ണി​ച്ചാ​ണോ അ​ത​ല്ല, യോ​ഗ്യ​ത​ക്കൊ​പ്പം സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ചാ​ണോ എ​ന്ന് അ​റി​യി​ക്കാ​ൻ ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി​യോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കും സീ​നി​യോ​റി​റ്റി​യും പ​രി​ഗ​ണി​ക്കാ​തെ തി​ര​ക്കി​ട്ട് ന​ട​ത്തി​യ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നെ​തി​രെ ഗു​ജ​റാ​ത്തി​ൽ മു​തി​ർ​ന്ന സി​വി​ൽ ജ​ഡ്ജി​മാ​രു​ടെ കേ​ഡ​റി​ലു​ള്ള ര​വി​കു​മാ​ർ മേ​ത്ത​യും സ​ചി​ൻ പ്ര​താ​പ് റാ​യ് മേ​ത്ത​യു​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments