Thursday, March 28, 2024

HomeAmericaഫോമാ കേരളാ കൺവെൻഷൻ 2023 നെ അടയാളപ്പെടുത്തുവാൻ ഫോമാ വിമൻസ് ഫോറവും ഒരുങ്ങുന്നു

ഫോമാ കേരളാ കൺവെൻഷൻ 2023 നെ അടയാളപ്പെടുത്തുവാൻ ഫോമാ വിമൻസ് ഫോറവും ഒരുങ്ങുന്നു

spot_img
spot_img

ആർഷ അഭിലാഷ് (ഫോമാ ന്യൂസ് ടീം)

ന്യൂ യോർക്ക് : ഫോമാ കേരളാ കൺവെൻഷൻ 2023 നെ ഏറ്റവും മികച്ചതാക്കുവാൻ ഫോമാ വിമൻസ് ഫോറവും ഒരുങ്ങുന്നു. പരോപകാര പ്രധാനമായ മൂന്ന് പ്രോജക്ടുകളാണ് ഇത്തവണ ഫോമ വിമൻസ് ഫോറം അഭിമാനപൂർവം കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നത്.

1 . വിദ്യാധനം സർവധനാൽ പ്രധാനം – പ്രോജക്ട് വിദ്യാവാഹിനി – സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിനികൾക്ക് പഠനം തുടരാൻ ഒരു കൈത്താങ്ങാവുക എന്നതാണ് സ്ക്കോളർഷിപ് – പ്രോജക്ട് വിദ്യാവാഹിനി. ഈ വർഷത്തെ കേരള കൺവെൻഷനിൽ അർഹരായ 30 വിദ്യാർത്ഥിനികൾക്ക് 50000 രൂപയുടെ സ്ക്കോളർഷിപ്പുകൾ ലഭ്യമാക്കുന്നു. അതിലൂടെ അവരുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് വിമൻസ് ഫോറത്തിന്റെ ലക്ഷ്യം.

ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ് – സ്ത്രീകളുടെ ആരോഗ്യത്തിന്റെ ഉന്നമനം മുൻനിർത്തിക്കൊണ്ട് തുടങ്ങുന്ന മിഷൻ ‘ഹെർസ്വാസ്ത്യ’ യുടെ കീഴിൽ രണ്ടു പ്രോജക്ട്ടുകളാണ് വിമൻസ് ഫോറം മുന്നോട്ട് വെയ്ക്കുന്നത്.

  1. മുക്ത ഫൗണ്ടേഷൻ സ്ഥാപക ഡോക്ടർ അശ്വിനിയുടെ നേതൃത്വത്തിൽ ‘ സ്ത്രീകൾക്ക് വേണ്ടിയുള്ള പോസിറ്റീവ് മെന്റൽ സ്പേസ് ‘ വെബിനാറുകൾ സംഘടിപ്പിക്കുന്നു. സ്ത്രീകൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതും തിരിച്ചറിയേണ്ടതുമായ കോഗ്നിറ്റീവ് ഗുണങ്ങളെക്കുറിച്ചുള്ള ഇന്ററക്റ്റീവ് സെഷന്റെ ആദ്യ ഘട്ടം ഏപ്രിൽ 21 ന് നടന്നു.
    മെയ് 19, ജൂൺ 16, july 21, ഓഗസ്റ്റ് 18 എന്നീ ദിവസങ്ങളിൽ ഇതിന്റെ തുടർ ചർച്ചകൾ നടക്കുന്നതാണ്.
  2. കേരളത്തിലെ കാർക്കിനോസ് ഹെൽത്ത് കെയറുമായി ചേർന്ന് ഇടുക്കി ജില്ലയിൽ ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക. 30 വയസിനു മുകളിലുള്ള സ്ത്രീകളിലെ സെർവിക്കൽ കാൻസറിന്റെ സാദ്ധ്യതകളും, അതിലേക്കുള്ള പരിശോധനയും ആണ്‌ ഈ ക്യാമ്പിന്റെ ഉദ്ദേശം. സ്ത്രീ ശരീരത്തിന്റെ ഇത്തരത്തിലുള്ള ആരോഗ്യ കാര്യങ്ങളിലെ അവബോധം അവരിലേക്ക് എത്തിക്കാനും, സാമ്പത്തികമായി ഇതുപോലെയുള്ള പരിശോധനകൾ അപ്രാപ്യമായവർക്ക് ലഭ്യമാക്കാനുമാണ് ഈ മെഡിക്കൽ ക്യാമ്പ്.

ഈ മൂന്ന് പ്രോജക്ടുകൾ വരുംകൊല്ലങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ മുന്നോട്ടേക്ക് കൊണ്ടുപോകാനും ജനങ്ങൾക്ക് അവശ്യമായ പുതിയ പദ്ധതികൾ കൊണ്ടുവരാനുമാണ് ഫോമ വിമൻസ് ഫോറം ശ്രമിക്കുന്നത്.

ഫോമാ വിമൻസ് ഫോറം ചെയർപേഴ്‌സൺ സുജ ഔസോ, സെക്രട്ടറി രേഷ്മ രഞ്ജൻ, ട്രഷറർ സുനിത പിള്ള, വൈസ് ചെയർ മേഴ്‌സി സാമുവേൽ, നാഷണൽ കമ്മറ്റി കോർഡിനേറ്റർ അമ്പിളി സജിമോൻ, ജോയിന്റ് സെക്രട്ടറി ശുഭാ അഗസ്റ്റിൻ, ജോയിന്റ് ട്രഷറർ ടിന ആശിഷ് അറക്കത്ത് എന്നിവരടങ്ങുന്ന ഫോമാ വിമൻസ് ഫോറമാണ് ഈ ആശയങ്ങൾക്ക് പിന്നിലും അതിനായി പ്രവർത്തിക്കുന്നതും, ഫോമയുടെ വിമൻസ് ഫോറം മുൻകാലങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ടാണ് ഈ കമ്മറ്റി പുതിയ ആശയങ്ങളിലേക്ക് കൂടി ചുവടു വയ്ക്കുന്നത് എന്ന് ചെയർപേഴ്‌സൺ സുജ ഔസോ, സെക്രട്ടറി രേഷ്മ രഞ്ജൻ, ട്രഷറർ സുനിത പിള്ള എന്നിവർ അഭിപ്രായപ്പെട്ടു, ,

ഫോമാ വിമൻസ് ഫോറത്തിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ എല്ലാ റീജിയന്റെയും വിമൻസ് ഫോറം അംഗങ്ങളുടെയും പിന്തുണയും ആഗ്രഹിക്കുന്നുവെന്നും കൂടുതൽ സാമ്പത്തികമായ സഹായങ്ങൾ ഈ പ്രൊജെക്ടുകൾക്ക് ആവശ്യമുണ്ടെന്നും അതിനു വേണ്ടി എല്ലാവരും മുൻപോട്ടു വരണമെന്നും വൈസ് ചെയർ മേഴ്‌സി സാമുവേൽ, നാഷണൽ കമ്മറ്റി കോർഡിനേറ്റർ അമ്പിളി സജിമോൻ, ജോയിന്റ് സെക്രട്ടറി ശുഭാ അഗസ്റ്റിൻ, ജോയിന്റ് ട്രഷറർ ടിന ആശിഷ് അറക്കത്ത് എന്നിവർ അഭ്യർഥിച്ചു,

വളരെ അഭിമാനകരമായ പദ്ധതികളുമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വിമൻസ് ഫോറത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

വാർത്ത : ആർഷ അഭിലാഷ് (ഫോമാ ന്യൂസ് ടീം)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments