Thursday, April 25, 2024

HomeMain Storyജനനനിരക്ക് കൂട്ടാന്‍ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കാന്‍ ചൈന, ന്യൂ ഇറ പദ്ധതിക്ക് തുടക്കം

ജനനനിരക്ക് കൂട്ടാന്‍ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കാന്‍ ചൈന, ന്യൂ ഇറ പദ്ധതിക്ക് തുടക്കം

spot_img
spot_img

ഹോങ്കോങ്: ജനനനിരക്ക് കൂട്ടാന്‍ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കാന്‍ ചൈന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇതിനു മുന്നോടിയായി 20 ലധികം നഗരങ്ങളില്‍ ‘ന്യൂ ഇറ’ പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിക്കും. ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളെ വിവാഹം കഴിക്കാനും കുട്ടികള്‍ക്ക് ജന്മം നല്‍കാനും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ആരംഭിക്കുമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിവാഹം, ഉചിതമായ പ്രായത്തില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കല്‍, കുട്ടികളെ വളര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ പങ്കിടാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കല്‍, ഉയര്‍ന്ന സ്ത്രീധനം നിയന്ത്രിക്കല്‍ എന്നിവയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം പറഞ്ഞു. ബീജിങ് ഉള്‍പ്പെടെ 20 നഗരങ്ങളിലേക്ക് അസോസിയേഷന്‍ ഇതിനകം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിവാഹം, കുട്ടികള്‍ക്ക് ജന്മം നല്‍കല്‍ എന്നിവയെക്കുറിച്ച് സമൂഹം യുവാക്കളെ കൂടുതല്‍ ബോധവത്ക്കരിക്കേണ്ടതുണ്ട് എന്ന് ഡെമോഗ്രാഫര്‍ ഹി യാഫു പറഞ്ഞു.

ജനസംഖ്യാ വര്‍ധന പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ആനുകൂല്യങ്ങള്‍, ഭവന സബ്സിഡികള്‍, മൂന്നാമതൊരു കുട്ടിക്ക് സൗജന്യമോ സബ്സിഡിയോടെയോ ഉള്ള വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട് സര്‍ക്കാര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments