Friday, March 29, 2024

HomeMain Storyസ്വര്‍ണക്കടത്ത് കേസ്; യു.എ.ഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും പ്രതികളാവും

സ്വര്‍ണക്കടത്ത് കേസ്; യു.എ.ഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും പ്രതികളാവും

spot_img
spot_img

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍, മുന്‍ അറ്റാഷെ റാഷിദ് ഖാമി എന്നിവരെ പ്രതിചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് നല്‍കും.

ഇരുവരിലും നിന്നും മൊഴി എടുക്കാന്‍ സാധികാത്ത സാഹചര്യത്തിലാണ് നടപടി. പല തവണ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും യു.എ.ഇ നയന്തന്ത്ര ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് കസ്റ്റംസിന് അനുമതി നല്‍കിയത്. ആറ് മാസം മുന്‍പ് കസ്റ്റംസ് ഇരുവരുടെയും മൊഴി എടുക്കുന്നതിനും പ്രതി ചേര്‍ക്കുന്നതിനും അപേക്ഷ സ മര്‍പ്പിച്ചിരുന്നു.

സ്വര്‍ണം പിടിച്ചെടുത്തതിന് ശേഷം വളരെ പെട്ടെന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു. 11 ഫോണുകള്‍ കോണ്‍സുല്‍ ജനറലിന്റെ തിരുവനന്തപുരത്ത് സൂക്ഷിച്ച ബാഗില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഡോളര്‍ കടത്തിന് മുന്‍ അറ്റാഷെയുടെയും കോണ്‍സുലേറ്റ് സാമ്പത്തിക വിഭാഗം മേധാവിയുടെയും പങ്ക് തെളിഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments