ജനീവ: ഇന്ത്യന്‍ വകഭേദം വന്ന കൊവിഡ് വൈറസുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ വകഭേദം വന്ന ബി.1.617.1, ബി 1.617.2 എന്നീ കൊവിഡ് വൈറസുകള്‍ കാപ്പ, ഡെല്‍റ്റാ എന്നീ പേരുകളില്‍ ഇനി അറിയപ്പെടും. ഡബ്ലു.എച്ച്.ഒയാണ് ഇന്ത്യന്‍ വകഭേദം വന്ന വൈറസുകള്‍ക്ക് ഗ്രീക്ക് ആല്‍ബെറ്റുകള്‍ വിളിപ്പേരായി നല്‍കിയത്.
ഇന്ത്യന്‍ വകഭേദം എന്ന് വൈറസുകളെ വിശേഷിപ്പിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ വകഭേദം എന്നുവിളക്കുന്നതിന് പകരം കാപ്പ, ഡെല്‍റ്റാ എന്നീ പേരുകളില്‍ വൈറസുകളെ വിളിക്കണമെന്ന്്് ഡബ്ലു എച്ച് ഒ ആവശ്യപ്പെട്ടത്.
വകഭേദം സംഭവിച്ച കൊവിഡ് വൈറസുകള്‍ക്ക് നിലവില്‍ പേരുകളൊന്നും നല്‍കപ്പെട്ടിട്ടില്ലാത്തതിനാലാണ് ഇവയ്ക്ക് ഗ്രീക്ക് ആല്‍ഫബെറ്റുകളുടെ പേരുകള്‍ നല്‍കുന്നത്. ബി.1.617.1 എന്ന ഇന്ത്യന്‍ കവഭേദത്തിന് കാപ്പ എന്നും ബി.1.617.2ന് ഡെല്‍റ്റാ എന്നും പേരു നല്കാനാണ് ഡബ്ലു എച്ച് ഒ തീരുമാനിച്ചത്. ഈ രണ്ടുവകഭേദങ്ങളും ആദ്യമായി ഇന്ത്യയിലാണ് കണ്ടെത്തിയത്.
നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകളിലും ഡബ്ലു.എച്ച്.ഒ രേഖകളിലും ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിനെ ഇന്ത്യന്‍ വകഭേദം വന്ന വൈറസ് എന്നുവിളിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വൈറസിനെ കുറിച്ച് ശാസ്ത്രീയ അവബോധമില്ലാത്തവര്‍ക്കും പരിചിതമാകുന്ന ഗ്രീക്ക് ആല്‍ഫബെറ്റുകളുടെ പേരുകള്‍ നല്കുന്നതെന്ന് ഡബ്ലു.എച്ച്.ഒ വ്യക്തമാക്കി.