Thursday, April 18, 2024

HomeNewsKeralaഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു

ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു

spot_img
spot_img

തിരുവനന്തപുരം: അടൂരില്‍ നിന്നുള്ള നിയമസഭാംഗം ചിറ്റയം ഗോപകുമാറിനെ 15-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാനില്ലാത്തതു കൊണ്ട് എതിരില്ലാതെയാണ് ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തത്. സ്പീക്കര്‍ എം.ബി രാജേഷ് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തത് പ്രഖ്യാപിച്ചു.

സി.പി.ഐ സംസ്ഥാന കണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് അടൂരില്‍ നിന്ന് നിയമസഭയിലേക്കെത്തുന്നത്. സംവരണ മണ്ഡലമായ അടൂരില്‍ നിന്ന് 2011ലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. പന്തളം സുധാകരനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2016ലും ഈ വിജയം ആവര്‍ത്തിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 2819 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

ടി ഗോപാലകൃഷ്ണന്റേയും ടി.കെ.ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തില്‍ ജനിച്ചു. പ്രീഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാര്‍ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി ഷേര്‍ളി ഭായി ആണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments