ന്യൂഡല്‍ഹി: ഇന്ത്യക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അമേരിക്കനടപടിക്ക് പ്രധാനമന്ത്രി നരേന്ദ്ര നോദി നന്ദി അറിയിച്ചു. ആദ്യഘട്ടത്തില്‍ 2.5 കോടി വാക്‌സിന്‍ ആണ് ഇന്ത്യ ഉള്‍പ്പെടെ ഉളള രാജ്യങ്ങള്‍ക്ക് നല്‍കുക. ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കയിലേയും രാജ്യങ്ങള്‍ക്കാണ് കൊവിഡ് വാക്‌സിന്‍ സഹായം നല്‍കുക.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന കൊവാക്‌സ് പരിപാടി വഴിയാണ് അമേരിക്ക വാക്‌സിന്‍ വിതരണം നടത്തുക. മധ്യതെക്കന്‍ അമേരിക്കയ്ക്ക് 6 മില്യണ്‍ ഡോസും ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് 7 മില്യണും ആഫ്രിക്കയ്ക്ക് 5 മില്യണുമാണ് നല്‍കുക എന്ന് വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇത് കൂടാതെ മെക്‌സിക്കോ, കാനഡ, ദക്ഷിണ കൊറിയ, പാലസ്തീനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് അമേരിക്ക നേരിട്ട് 6 മില്യണ്‍ കൊവിഡ് വാക്‌സിനും വിതരണം നടത്തും. വാക്‌സിന്‍ സഹായവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ്് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. അമേരിക്കയുടെ ഭാഗത്ത് നിന്നാണ് പ്രധാനമന്ത്രിക്ക് കോള്‍ വന്നത്.
അമേരിക്കയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ജയശങ്കര്‍ നടത്തിയ ചര്‍ച്ചകളില്‍ കൊവിഡ് മഹാമാരിയും വാക്‌സിനും പ്രധാന വിഷയങ്ങള്‍ ആയിരുന്നു.
കൊവിഡ് വാക്‌സിന്‍ ഒരു നയതന്ത്ര ആയുധമായി അമേരിക്ക ഉപയോഗിക്കില്ലെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍ വ്യക്തമാക്കി. വിദേശ നയത്തില്‍ നേട്ടമുണ്ടാക്കാന്‍ ചൈനയും റഷ്യയും തങ്ങളുടെ വാക്‌സിനെ ഉപയോഗപ്പെടുത്തുന്നു എന്നാണ് അമേരിക്ക ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് അമേരിക്കന്‍ ഭരണകൂടം വാക്‌സിന്‍ ലോകരാജ്യങ്ങളുമായി പങ്കുവെയ്ക്കുന്ന നയം പ്രഖ്യാപിച്ചത്.