Saturday, July 27, 2024

HomeUS Malayaleeറിമെയ്ന്‍ ഇന്‍ മെക്‌സിക്കോ പോളിസി അവസാനിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ പോളിസി അവസാനിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിംങ്ടന്‍ : ട്രംപ് ഭരണകൂടം അതിര്‍ത്തി സുരക്ഷയെ മുന്‍നിര്‍ത്തി കൊണ്ടുവന്ന റിമെയ്ന്‍ ഇന്‍ മെക്‌സിക്കൊ പോളിസി (ഞഋങഅകച കച ങഋതകഇഛ ജഛഘകഇകഥ) അവസാനിപ്പിച്ചുകൊണ്ടു ബൈഡന്‍ ഭരണകൂടം ജൂണ്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തി.

അമേരിക്കയില്‍ അഭയം തേടിയെത്തുന്നവര്‍ അവരുടെ ലീഗല്‍ പ്രോസസ് പൂര്‍ത്തിയാക്കുന്നതുവരെ മെക്‌സിക്കോയില്‍ തന്നെ കഴിയണമെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്.

ഇതോടെ സതേണ്‍ ബോര്‍ഡറില്‍ തമ്പടിച്ചിരിക്കുന്ന അഭയാര്‍ഥികള്‍ക്ക് ലീഗല്‍ പ്രോസസിംഗ് പൂര്‍ത്തിയാക്കാതെ തന്നെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിയാണ് ബൈഡന്‍ നല്‍കിയിരിക്കുന്നത്.

നിലവിലുള്ള നിയമം ഇല്ലാതാകുന്നതോടെ അതിര്‍ത്തി നിയന്ത്രിക്കുന്നത് ബോര്‍ഡര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരായിരിക്കില്ലെന്നും, പകരം കാര്‍ട്ടല്‍, ക്രിമിനല്‍സും കൊയോട്ടീസുമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും സുരക്ഷിതമായ അതിര്‍ത്തിയായിരുന്നു ബൈഡന്‍ അധികാരത്തിലെത്തുമ്പോള്‍, എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയേയും അരക്ഷിതാവസ്ഥയിലുമായിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.

അമേരിക്ക ശക്തമായ ഒരു രാഷ്ട്രം ആയിരിക്കരുതെന്ന് ആഗ്രഹിക്കുന്ന ആദ്യ പ്രസിഡന്റായിരിക്കും ബൈഡനെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രൊ മെയോര്‍ക്കസ് പുറത്തിറക്കിയ ഏഴു പേജുള്ള മെമ്മോയിലാണ് മൈഗ്രന്റ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍ പ്രോഗ്രാമിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ പോളിസി പിന്‍വലിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments