Saturday, July 27, 2024

HomeWorldവാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് തോക്ക്, ലോട്ടറി, ട്രക്ക്, സ്‌കോളര്‍ഷിപ്പ്

വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് തോക്ക്, ലോട്ടറി, ട്രക്ക്, സ്‌കോളര്‍ഷിപ്പ്

spot_img
spot_img

പി.പി. ചെറിയാന്‍

വെസ്റ്റ് വെര്‍ജീനിയ: വാക്‌സിന്‍ സ്വീകരിക്കുവാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു വെസ്റ്റ് വെര്‍ജീനിയ.

ഗവര്‍ണ്ണര് ജിം ജസ്റ്റിസാണ് പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
മൗണ്ടന്‍ സംസ്ഥാനമായി അറിയപ്പെടുന്ന വെസ്റ്റ് വെര്‍ജിനിയായിലെ 40 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ 33 ശതമാനം പൂര്‍ണ്ണ ഡോസ് സ്വീകരിച്ചവരാണ്.

ഏറ്റവും പുതിയ സി.ഡി.സി. റിപ്പോര്‍ട്ടനുസരിച്ചു 51 ശതമാനം പ്രായപൂര്‍ത്തിയായവര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും, 41 ശതമാനം പൂര്‍ണ്ണമായും രണ്ടു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നു ചൂണ്ടികാണിക്കുന്നു.

അമേരിക്കയിലെ വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ 43ാം സ്ഥാനത്താണ് വെസ്റ്റ് വെര്‍ജിനിയ.
കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതി ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു.
ഇതില്‍ ഒരു മില്യണ്‍ ലോട്ടറി, ട്രക്കുകള്‍, സ്‌കോളര്‍ഷുപ്പുകള്‍, ആജീവനാന്ത ഹണ്ടിങ്ങ്, ഫിഷിംഗ് ലൈസെന്‍സുകള്‍, സ്‌റ്റേറ്റ് പാര്‍ക്കിലേക്കുള്ള സൗജന്യപാസ്സുകള്‍ ഇതിനെല്ലാം പുറമെ കസ്റ്റംമേയ്‌സ് റൈഫിള്‍സും, ഷോട്ടുഗണ്‍സും ഉള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങള്‍ സമ്മാനങ്ങള്‍ പലതും പ്രഖ്യാപിച്ചപ്പോള്‍ അതിലൊന്നും ഗണ്‍ ഉള്‍പ്പെട്ടിരുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments