ഫ്‌ളോറിഡ: മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് താമ്പാ അപ്പോളോ ബീച്ചില്‍ മുങ്ങി മരിച്ച ജാനോഷ് (37), മകന്‍ ഡാനിയല്‍ ജാനേഷ് (3) എന്നിവരുടെ സംസ്‌കാരം ജൂണ്‍ 17-ാം തീയതി വ്യാഴാഴ്ച നടത്തും. സെഫ്‌നര്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിലാണ് സംസ്‌കാര ശുശ്രൂഷ.
ചങ്ങനാശേരി ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും കരിമ്പില്‍ കുടുംബാംഗം മേരിക്കുട്ടിയുടെയും മകനാണ് ജനോഷ്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് എത്തിയ ജാനേഷ്, ഡാനിയലുമായി രാത്രി ഏഴുമണിക്ക് ശേഷം പതിവുപോലെ അപ്പോളോ ബീച്ചില്‍ പോയപ്പോഴാണ് അപകടമുണ്ടാത്.
കടലില്‍ ഇറങ്ങിയ ഇവര്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന കൂറ്റന്‍ തിരമാലയില്‍ പെട്ട് മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവം കണ്ടുനിന്ന ക്രിസ്റ്റഫര്‍ മാരി (27) ഇവരെ രക്ഷപ്പെടുത്താന്‍ കടലില്‍ ചാടിയെങ്കിലും അദ്ദേഹത്തെ ഇതുവരെ കണ്ടെത്താനായില്ല. ക്രിസ്റ്റഫര്‍ നല്ല നീന്തല്‍ക്കാരനാണെന്ന് പറയുന്നു. ക്രിസ്റ്റഫറിന്റെ സുഹൃത്താണ് അപകട വിവരം പോലീസിനെ അറിയിച്ചത്.
ജാനോഷിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി തന്നെ കിട്ടി. കരക്കെത്തിച്ചപ്പോള്‍ ഡാനിയലിന് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചു. മൃതദേഹങ്ങള്‍ നിയമ നടപടികള്‍ക്കു ശേഷം തിങ്കളാഴ്ച വിട്ടു കിട്ടും.
ഐ.ടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം താമ്പയിലാണ് താമസിക്കുന്നത്. ഭാര്യ അനീറ്റ നേഴ്‌സ് പ്രാക്ടീഷണര്‍ ആണ്. ജാനോഷ്-അനീറ്റ ദമ്പതികള്‍ക്ക് ഒന്‍പത് മാസം പ്രായമുള്ള സ്റ്റീഫന്‍ എന്ന മകന്‍ കൂടിയുണ്ട്. 2019 അവസാനമാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്. ജാനേഷിന്റെ അമ്മ മേരിക്കുട്ടിയും അന്ന് ഇവര്‍ക്കൊപ്പം അമേരിക്കയിലേക്കു വന്നിരുന്നു.
പഠനത്തിനായി അമേരിക്കയില്‍ എത്തിയ ജാനേഷ് പിന്നീട് ജോലി ലഭിച്ചതോടെ ഇവിടെ താമസമാക്കുകയായിരുന്നു. ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബിച്ചന്റെ മകനാണ് ജനോഷ്.
മേരിക്കുട്ടി കരിമ്പില്‍ കുടുംബാംഗമാണ്. ബെന്‍സി, മനോജ് എന്നിവരാണ് ജനോഷിന്റെ സഹോദരങ്ങള്‍. ബെന്‍സിയും കുടുംബവും ദൂബായിയിലും മനോജും കുടുംബവും ചങ്ങനാശേരിയിലുമാണ്.
ജാനോഷിന്റെയും ഡാനിയലിന്റെയും സംസ്‌കാരം സംബന്ധിച്ച സമയം പിന്നീട് അറിയിക്കും.