Saturday, December 21, 2024

HomeMain Storyനികുതി കുറയ്ക്കാന്‍ പറ്റില്ലെന്ന് കേന്ദ്രം; ഇന്ധനവില ഉര്‍ന്നുകൊണ്ടിരിക്കും

നികുതി കുറയ്ക്കാന്‍ പറ്റില്ലെന്ന് കേന്ദ്രം; ഇന്ധനവില ഉര്‍ന്നുകൊണ്ടിരിക്കും

spot_img
spot_img

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വര്‍ധനവ് തുടര്‍ന്ന് എണ്ണ കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സെഞ്ചുറിക്ക് അരികിലേക്ക് ഒരിക്കല്‍കൂടി അടുത്തിരിക്കുകയാണ് ഇന്ധനിരക്ക്.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്ത് വില മൂന്നക്കം കടക്കും. ഇന്നലെ ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇന്നത്തെ വര്‍ധനവോടെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.39 രൂപയും ഡീസലിന് 93.74 രൂപയുമായി. കൊച്ചിയില്‍ 96.51 രൂപ പെട്രോളിനും ഡീസലിന് 97.97 രൂപയുമായി.

മെയ് നാലിന് ശേഷം മാത്രം ഇത് 24 ഇന്ധനവില കൂടുന്നത്. ജൂണില്‍ ഇതുവരെ എട്ട് തവണയും വില കൂടി. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം 11 രൂപയോളം വര്‍ധനവ് പെട്രോളിലും ഡീസലിലും രേഖപ്പെടുത്തി. കേരളത്തില്‍ സ്പീഡ് പെട്രോളിന്റെ വില നേരത്തെ തന്നെ നൂറ് കടന്നിരുന്നു.

രാജ്യത്തെ 150ല്‍ അധികം ജില്ലകളില്‍ നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോളിന് ഈടാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ട് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കാലത്ത് എണ്ണ വില കൂടിയിരുന്നില്ല. എന്നാല്‍ ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം വീണ്ടും ദിനംപ്രതിയുള്ള വര്‍ധനവ് തുടരുകയായിരുന്നു.

അതേസമയം നികുതി കുറയ്ക്കാന്‍ സാധ്യമല്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുതിച്ചുയരുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു ബോധ്യമുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ എക്‌സൈസ് തീരുവ കുറയ്ക്കാനാവില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കോവിഡ് കാലത്ത് അനേകം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പണം ചെലവിടുന്നുണ്ട്. അതിനാല്‍ നികുതികള്‍ കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് മന്ത്രിയുടെ വാദം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വില വര്‍ധനവെന്നാണ് എണ്ണ കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലുള്ളത്. ഇതാണ് രാജ്യത്തും വില ഉയരാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും വാദം. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും രാജ്യത്ത് മൂന്നക്കം കടന്നു. രാജസ്ഥാനിലെ ശ്രീഗംഗ നഗറിലാണ് ഡീസല്‍ വില ലിറ്ററിന് 100ന് മുകളിലെത്തിയത്. നേരത്തെ പെട്രോള്‍ വിലയും ആദ്യ സെഞ്ചുറി തികച്ചത് ശ്രീഗംഗനഗറിലായിരുന്നു.

ശനിയാഴ്ച രേഖപ്പെടുത്തിയ വില വര്‍ധനവിലാണ് ഡീലല്‍ വിലയും ഇവിടെ 100 കടന്നത്. പെട്രോള്‍ ലിറ്ററിന് 107.22 രൂപയും ഡീസലിന് 100.05 രൂപയുമാണ് ഞായറാഴ്ചത്തെ വില.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments