Saturday, July 27, 2024

HomeNewsIndiaകോവിഡിനെ നേരിടാന്‍ ഒരേ ഭൂമി, ഒരേ ആരോഗ്യം നയം വേണം; ജി7 ഉച്ചകോടിയില്‍ മോദി

കോവിഡിനെ നേരിടാന്‍ ഒരേ ഭൂമി, ഒരേ ആരോഗ്യം നയം വേണം; ജി7 ഉച്ചകോടിയില്‍ മോദി

spot_img
spot_img

ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയില്‍ കോവിഡ് മഹാമാരിക്കെതിരെ ലോകം ഒന്നിച്ച് പോരാടേണ്ടതിന്‍റെ പ്രാധാന്യം ഉ!യര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിലെ വിര്‍ച്വല്‍ ഔട്ട്‌റീച്ച് സെഷനില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി പങ്കെടുത്തത്.

ഭാവിയിലുണ്ടാകാന്‍ പോകുന്ന മഹാമാരികളെ പ്രതിരോധിക്കാന്‍ ആഗോള ഐക്യവും നേതൃത്വവും ഐക്യദാര്‍ഢ്യവും ആവശ്യമാണെന്ന് മോദി പറഞ്ഞു. കോവിഡ് വാക്‌സിനുകളുടെ പേറ്റന്‍റ് നിബന്ധനകള്‍ ഒഴിവാക്കാന്‍ ജി7 രാഷ്ട്രങ്ങള്‍ ഇടപെടണം. കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്ന നയമാണ് വേണ്ടത്. ലോകത്തിന്‍റെയാകെ ആരോഗ്യ ഉന്നമനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് മോദി പറഞ്ഞു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടതിനെ ജി7 രാജ്യങ്ങള്‍ പിന്തുണക്കണമെന്നും മോദി പറഞ്ഞു.

ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് വാക്‌സിന്‍ അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖല തുറന്നിടണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തോട് ജി7 നേതാക്കള്‍ അനുകൂലമായി പ്രതികരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഉച്ചകോടിയുടെ സമാപന ദിവസമായ നാളെ രണ്ട് സെഷനില്‍ കൂടി മോദി സംസാരിക്കും.

ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങളാണ് ജി7ലെ അംഗങ്ങള്‍. പ്രത്യേക ക്ഷണിതാവായാണ് മോദി പങ്കെടുക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments