Wednesday, October 9, 2024

HomeMain Storyനാളെ മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കും; ബാറുകള്‍ തുറക്കും

നാളെ മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കും; ബാറുകള്‍ തുറക്കും

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധാനാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഒരുക്കും.

ടി.പി.ആര്‍ 30ശതമാനത്തിന് മുകളിലാണെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണും ടി.പി.ആര്‍ 20നും 30നും ഇടയിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണും ടി.പി.ആര്‍ എട്ടിനും 20നും ഇടയിലാണെങ്കില്‍ ഭാഗിക ലോക്ഡൗണും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളില്‍ ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ എട്ട് ശതമാനം വരെയാണെങ്കില്‍ കുറഞ്ഞ വ്യാപനമെന്നാണ് കണക്കാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആശ്വാസകരമായ സ്ഥിതിയായതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂണ്‍ 17 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയിലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊളളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും.

ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നിലവിലുളളത് പോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം. 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. വ്യാവസായിക, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഇവര്‍ക്ക് ഗതാഗതം അനുവദിക്കും.

അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തനം അനുവദിക്കും. ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുളളത് പോലെ തിങ്കള്‍,ബുധന്‍, വെളളി മാത്രമായി തുടരും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സാധനങ്ങളുടെ കടകള്‍ തുറക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാം.

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണായിരിക്കും. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. ഹോം ഡെലിവറി, പാഴ്‌സല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും. പൊതുപരിപാടികള്‍ അനുവദിക്കില്ല. മാളുകള്‍ തുറക്കില്ല.

ബവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴു വരെ ആപ്പ് വഴിയാകും മദ്യ വില്‍പ്പന. കുറച്ചു ദിവസം കൂടി എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments