Saturday, July 27, 2024

HomeMain Storyകോടികളുടെ തിമിംഗല ഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍ (വീഡിയോ)

കോടികളുടെ തിമിംഗല ഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍ (വീഡിയോ)

spot_img
spot_img

മുംബൈ: രണ്ടര കോടിയിലേറെ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. മുംബൈ മുലുന്ദില്‍ നിന്ന് രമേശ് രാംജി വാഗേല (56) അരവിന്ദ് ഷാ (63) ധനാജി ഹസ്മുഖ് താക്കൂര്‍ (52) എന്നിവരെയാണ് മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചും വനം വകുപ്പ്ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിലാണ് 2.7 കിലോ വരുന്ന തിമിംഗല ഛര്‍ദി കണ്ടെടുത്തത്.

പിടിച്ചെടുത്ത ആംമ്പര്‍ഗ്രിസിന്റെ സാമ്പിളുകള്‍ മറൈന്‍ ശാസ്ത്രജ്ഞര്‍ക്ക് പരിശോധനയ്ക്കായി അയച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് സംഘം വ്യക്തമാക്കി.

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദി അഥവാ ആംമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. സ്‌പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.

തിമിംഗലം ഛര്‍ദിക്കുമ്പോള്‍ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോള്‍ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും

മല്‍സ്യത്തൊഴിലാളിക്ക് കിട്ടിയത് 100 കോടി രൂപയുടെ തിമിംഗല ഛര്‍ദ്ദി

കടലില്‍ പോയി മീന്‍ പിടിച്ചു വന്ന് ചന്തയില്‍ കൊണ്ട് പോയി വിറ്റായിരുന്നു തായ്‌ലന്റിലെ നാരിസ് സുവന്നസാങ് ജീവിച്ചിരുന്നത്. അറുപത് വയസ്സ് പ്രായമുള്ള അദ്ദേഹം ചെറുപ്പം മുതല്‍ മത്സ്യതൊഴിലാളിയായിരുന്നു. എന്നാല്‍ കടലമ്മ അവനെ കൈവിട്ടില്ലെന്ന് പറയാം.

ഒരു ആയുസ് മുഴുവന്‍ കിടന്ന് സമ്പാദിച്ചാലും കിട്ടാത്ത അത്ര വിലപിടിപ്പുള്ള ഒരു നിധി അവന് കടലില്‍ നിന്നും കിട്ടി. അതിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് അദ്ദേഹം.

എല്ലാ ദിവസവും രാവിലെ കടപ്പുറത്തുകൂടി നടക്കുന്ന ശീലമുണ്ട് നാരിസ് സുവന്നസാങിന്. അങ്ങനെ നടക്കുമ്പോള്‍ ആണ് കടല്‍ത്തീരത്ത് തിരകള്‍ക്കിടയില്‍ എന്തോ കിടക്കുന്നത് കണ്ടത്. ഇത്രയും കാലം കണ്ടിട്ടില്ലാത്ത ഒന്ന് ആയതിനാല്‍ സമീപത്തുള്ള ആളുകളെ വിളിച്ചു വരുത്തി കരക്ക് അടുപ്പിച്ചു.

സംഭവം എന്താണ് എന്ന് അറിയാന്‍ കുറേ പരീക്ഷണങ്ങള്‍ നടത്തി. ലൈറ്റര്‍ വെച്ച് കത്തിക്കാന്‍ ശ്രമിച്ചു. പെട്ടിച്ചെടുക്കാന്‍ നോക്കി. എന്നിട്ടും എന്താണ് എന്ന് ഒരു പിടിയും കിട്ടിയില്ല.

എന്നാല്‍ നാരിസ് സുവന്നസാങിന് കടലില്‍ നിന്ന് നിധി കിട്ടിയ വിവരം നാട് മുഴുവന്‍ പാട്ടായി. ഇത് അറിഞ്ഞ നിരവധി പേര്‍ അദ്ദേഹത്തെ കാണാന്‍ എത്തി. പല ബിസിനസുകാരും മാറി മാറി പരിശോധന നടത്തിയപ്പോള്‍ ആണ് ഇത് വലിയ വിലപിടിപ്പുള്ള ഒരു നിധിയാണെന്ന് അറിയുന്നത്.

തിമിംഗലം ഛര്‍ദ്ദിച്ചതിനാരിസ് സുവന്നസാങ അവശിഷ്ടം ആണ്, പക്ഷേ അതിന് കോടികള്‍ ആണ് വില. 100 കിലോഗ്രാം തൂക്കം വരുന്ന ഇതിന് 23 കോടി രൂപ വിലവരുമെന്നും അവര്‍ നാരിസ് സുവന്നസാങിനെ അറിയിച്ചു.

ആഡംബര പെര്‍ഫ്യൂം വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് തിമിംഗലം ഛര്‍ദ്ദിച്ചതിനാരിസ് സുവന്നസാങ അവശിഷ്ടം. അതിനെ തിമിംഗല ഛര്‍ദ്ദി എന്നാണ് അറിയപ്പെടുന്നത്.

പെര്‍ഫ്യൂം സുഗന്ധം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. വയറിനകത്ത് എത്തുന്ന കട്ടിയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്തുക്കളെ ആവരണം ചെയ്യാനാണ് തിമംഗലത്തിന്റെ ശരീരത്തില്‍ അംബര്‍ഗ്രീസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ആവരണം ചെയ്തു കഴിഞ്ഞാല്‍ ഛര്‍ദ്ദിച്ചു കളയും.

ഇത്ര എല്ലാം കേട്ട നാരിസ് ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തനാരിസ് സുവന്നസാങ കൈയ്യിലുള്ള നിധി ആരെങ്കിലും കവരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം പോലീസിനെ വിളിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments