Saturday, July 27, 2024

HomeMain Storyപ്രമുഖ കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു

പ്രമുഖ കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ (96) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം വലിയശാല തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. നവരാത്രി സംഗീതോത്സവത്തില്‍ പാടിയ ആദ്യ വനിതയാണ് പൊന്നമ്മാള്‍. 2006 ലാണ് നവരാത്രി സംഗീത മേളയില്‍ കച്ചേരി അവതരിപ്പിച്ചത്. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1924 നവംബര്‍ 29 ന് തിരുവനന്തപുരം പാറശ്ശാലയിലായിരുന്നു ജനനം. ഏഴാം വയസില്‍ സംഗീത പഠനം തുടങ്ങിയ പൊന്നമ്മാള്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ജന്മദിനത്തിന് നടത്തിയ സംഗീത മത്സരത്തില്‍ വിജയിച്ചതോടെയാണ് നാടറിയുന്ന പാട്ടുകാരിയായി മാറിയത്.

സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പുന്നപുരം സ്‌കൂളില്‍ അധ്യാപികയായി പ്രവേശിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പൊന്നമ്മാള്‍ തൃപ്പൂണിത്തുറ സംഗീത കോളജിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്.

2009ല്‍ ചെമ്പൈ സംഗീതോത്സവത്തിലെ ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരത്തിന് അര്‍ഹയായി. മുത്തയ്യ ഭാഗവതര്‍, ശെമ്മാങ്കുടി, കെ.ആര്‍. കുമാരസ്വാമി അയ്യര്‍, എന്‍.വി. നാരായണ ഭാഗവതര്‍ തുടങ്ങിയവരുടെ ശിഷ്യയായിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും പൊന്നമ്മാളിനെ തേടിയെത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments