Saturday, July 27, 2024

HomeNewsIndiaലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി; ഉത്തരവുകള്‍ക്ക് സ്‌റ്റേ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി; ഉത്തരവുകള്‍ക്ക് സ്‌റ്റേ

spot_img
spot_img

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ രണ്ട് വിവാദ ഉത്തരവുകള്‍ സ്‌റ്റേ ചെയ്തു.ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്നും മാംസാഹാരം ഒഴിവാക്കാനുമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുകളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

വര്‍ഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരമൊരു ഉത്തരവിന്റെ യുക്തി എന്താണന്ന് കോടതി ചോദിച്ചു. ദ്വീപിലെ ഫാമുകള്‍ അടച്ചു പൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കാനും നിര്‍ദേശിച്ച് മെയ് മാസത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ഉത്തരവിറക്കിയത്.

അഡ്മിനിസ്‌ടേറ്ററുടെ നടപടി മൗലികാവകാശങ്ങളൂടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, കവരത്തി സ്വദേശിയും അഭിഭാഷകനുമായ അജ്മല്‍ അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്‌റ്റേയുടെ കാലാവധി. കേസില്‍ കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments