ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ കാവല്‍ പിതാക്കന്മാരായ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ പെരുന്നാളും 12-ാമത് ബൈബിള്‍ കണ്‍വെന്‍ഷനും 2021 ജൂണ്‍ 24 ന് വ്യാഴാഴ്ച മുതല്‍ 27 ഞായര്‍ വരെ വിവിധ പരിപാടികളോടു കൂടി നടത്തുന്നതാണ്.
ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം, കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപോലിത്ത, കോട്ടയം ഓര്‍ത്തഡോക്ള്‍സ് തിയോളോജിക്കല്‍ സെമിനാരി ആരാധന, സംഗീത വിഭാഗം അദ്ധ്യാപകന്‍ ബഹു. ഡോ.എം.പി ജോര്‍ജ് അച്ചന്‍, ഹൂസ്റ്റണ്‍ റീജിയനില്‍ ഉള്‍പ്പെടുന്ന വന്ദ്യരായ വൈദിക ശ്രേഷ്ഠര്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരിക്കും.
ഇടവക ഗായകസംഘം ഗാന ശ്രുശൂഷകള്‍ക്കു നേതൃത്വം നല്‍കും. വചന ശുശ്രൂഷ, സംഗീത സന്ധ്യ, വി. മൂന്നിന്മേല്‍ കുര്‍ബാന, വി. റാസ, സ്‌നേഹവിരുന്ന്, ആകാശ ദീപക്കാഴ്ച തുടങ്ങിയ പരിപാടികള്‍ ഈ വര്‍ഷത്തെ പെരുന്നാളിന് കൂടുതല്‍ അനുഗ്രഹം നല്‍കും.
കര്‍ത്തൃനാമത്തില്‍ എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ആഘോഷ പരി പടികളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഫാ. ഐസക്ക് ബി പ്രകാശ് (വികാരി) 832 997 9788
ജോര്‍ജ് തോമസ് (ട്രസ്റ്റി) 281 827 4114
ഷിജിന്‍ തോമസ് (സെക്രട്ടറി) 409 354 1338