Saturday, September 7, 2024

HomeMain Storyഫീനിക്‌സായി ജെറ്റ് എയര്‍വേയ്‌സ്; പറക്കലിന് ട്രൈബ്യൂണലിന്റെ അനുമതി

ഫീനിക്‌സായി ജെറ്റ് എയര്‍വേയ്‌സ്; പറക്കലിന് ട്രൈബ്യൂണലിന്റെ അനുമതി

spot_img
spot_img

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി സര്‍വീസുകള്‍ നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്‌സിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ദേശീയ കമ്പനി നിയമ െ്രെടബ്യൂണല്‍ (എന്‍.സി.എല്‍.ടി) അനുമതി നല്‍കി.

ഒരിക്കല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായിരുന്ന ജെറ്റ്, 2019 ഏപ്രിലിലാണ് സര്‍വീസ് നിര്‍ത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയത് കാരണം പാപ്പരത്ത നടപടികളിലേക്ക് കമ്പനി നീങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്.

എല്ലാം ശരിയാകുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പാപ്പരത്ത നടപടികള്‍ക്ക് വേണ്ടി കോടതി നിയമിച്ച ഉദ്യോഗസ്ഥന്‍ ആശിഷ് ഛോഛാരിയ പറഞ്ഞു.

ചരക്ക് വിമാനങ്ങള്‍, ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങള്‍ക്കപ്പുറം ഹബുകള്‍ എന്നിവയെല്ലാം ജെറ്റ് പുനരുജ്ജീവന പദ്ധതികളിലുണ്ട്. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ യു.കെയിലെ കല്‍റോക് ക്യാപിറ്റലും യു.എ.ഇയിലെ സംരംഭകന്‍ മുരാരി ലാല്‍ ജലാനുമടങ്ങിയ കണ്‍സോര്‍ഷ്യമാണ് ജെറ്റിനെതിരെ പാപ്പരത്ത ഹരജി നല്‍കിയത്.

2019 ജൂണ്‍ ട്രൈബ്യൂണല്‍ ഹരജി സ്വീകരിച്ചു. കണ്‍സോര്‍ഷ്യത്തിന്റെ പരിഹാര പദ്ധതി 2020 ഒക്ടോബറില്‍ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിച്ചു. പദ്ധതി െ്രെടബ്യൂണലും അംഗീകരിച്ചതോടെ ജെറ്റിന്റെ ഓഹരികള്‍ അഞ്ച് ശതമാനം വര്‍ധിച്ചു.

1992 ഏപ്രില്‍ 1നു എയര്‍ ടാക്‌സി സേവനം തുടങ്ങിക്കൊണ്ടാണ് ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മലേഷ്യ എയര്‍ലൈന്‍സില്‍നിന്നും ലീസിനെടുത്ത 4 ബോയിംഗ് 737-300 വിമാനങ്ങള്‍ ഉപയോഗിച്ചു 1993 മെയ് 5നു വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

1994ല്‍ വന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജെറ്റ് എയര്‍വേസ് സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര സേവനമാകാനുള്ള അപേക്ഷ നല്‍കി, 1995ല്‍ അനുമതി ലഭിച്ചു. വിദേശ എയര്‍ലൈനുകള്‍ക്ക് സെയില്‍സ് മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ നല്‍കിയിരുന്ന ജെറ്റ്എയര്‍ (െ്രെപവറ്റ്) ലിമിറ്റഡിന്റെ ഉടമസ്ഥനായെയില്‍സ് ലൈന്‍മ്തില്‍നന്തില്‍ നരേഷ് ഗോയല്‍, ഇന്ത്യന്‍ എയര്‍ലൈന്‍സുമായി മത്സരിക്കാന്‍ ജെറ്റ് എയര്‍വേസ് സ്ഥാപിച്ചു.

1953ല്‍ എല്ലാ പ്രധാന ഇന്ത്യന്‍ വിമാന സര്‍വീസുകളും എകീകരിച്ചത് മുതല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇന്ത്യയിലെ വ്യോമയാന രംഗത്തെ ഏക പ്രതിനിധിയായിരുന്നു.

മാര്‍ച്ച് 2004ല്‍ ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ചെന്നൈയില്‍നിന്നും കൊളംബോയിലേക്കായിരുന്നു ആദ്യ അന്താരാഷ്ട്ര വിമാനം. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ 80 ശതമാനം ഓഹരികളും നരേഷ് ഗോയലിന്റെ കൈവശമാണ്.

മാര്‍ച്ച് 2011ളെ കണക്കനിസരിച്ചു ജെറ്റ് എയര്‍വേസില്‍ 13,777 ജീവനക്കാരുണ്ട്. എയര്‍ സഹാറയെ 2006 ജനുവരിയില്‍ 500 മില്യണ്‍ യു.എസ് ഡോളറുകള്‍ക്ക് ജെറ്റ് എയര്‍വേസ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.

എന്നാല്‍ ആ നീക്കം ജൂണ്‍ 2006ല്‍ വിഫലമായി. ഏപ്രില്‍ 12, 2007ല്‍ 14.5 ബില്ല്യണ്‍ ഇന്ത്യന്‍ രൂപക്ക് (340 യു.എസ് ഡോളറുകള്‍) ജെറ്റ്എയര്‍വേസ് എയര്‍ സഹാറയെ സ്വന്തമാക്കി. എയര്‍ സഹാറയെ ജെറ്റ് ലൈറ്റ് എന്ന് പുനര്‍നാമം ചെയ്തു. 2008 ഓഗസ്റ്റില്‍ ജെറ്റ് ലൈറ്റിനെ പൂര്‍ണമായി ജെറ്റ് എയര്‍വേസിന്റെ ഭാഗമാക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചു.

ജെറ്റ് എയര്‍വേസുമായി കോഡ്‌ഷെയര്‍ ധാരണകളുള്ള എയര്‍ലൈനുകള്‍ ഇവയാണ്:

എയര്‍ ലിംഗസ്, എയര്‍ ബെര്‍ലിന്‍, എയര്‍ കാനഡ, എയര്‍ ഫ്രാന്‍സ് ധ16പ ധ17പ, എയര്‍ സീഷെല്‍സ്, ഓള്‍ നിപ്പോണ്‍ എയര്‍വേസ്, അലിറ്റാലിയ ധ18പ, ബാങ്കോക്ക് എയര്‍വേസ്, ബ്രസ്സല്‍സ് എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്‌സ്, ഗരുഡ ഇന്തോനേഷ്യ ധ19പ, കെനിയ എയര്‍വേസ്, കെ.എല്‍.എം, കൊറിയന്‍ എയര്‍, മലേഷ്യ എയര്‍ലൈന്‍സ്, ക്വാണ്ടാസ്, സൗത്ത് ആഫ്രിക്കന്‍ എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, വിയറ്റ്‌നാം എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments