Friday, July 26, 2024

HomeMain Storyജോര്‍ജ് ഫ്‌ളോയ്ഡ് വധക്കേസ്: മുന്‍ പൊലീസ് ഓഫിസര്‍ക്ക് 22.5 വര്‍ഷം തടവ് ശിക്ഷ

ജോര്‍ജ് ഫ്‌ളോയ്ഡ് വധക്കേസ്: മുന്‍ പൊലീസ് ഓഫിസര്‍ക്ക് 22.5 വര്‍ഷം തടവ് ശിക്ഷ

spot_img
spot_img

മിനിയപ്പലിസ്: ജോര്‍ജ് ഫ്‌ളോയ്ഡ് (46) വധക്കേസില്‍ യുഎസില്‍ മുന്‍ പൊലീസ് ഓഫിസര്‍ക്ക് ഇരുപത്തിരണ്ടര വര്‍ഷം തടവ്. 2020 മേയില്‍ യുഎസിലെ മിനിയപ്പലിസ് നഗരത്തില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ വിലങ്ങുവച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസിലാണു പൊലീസ് ഓഫിസറായിരുന്ന ഡെറക് ഷോവിനു (45) ശിക്ഷ.

ഫ്‌ലോയ്ഡിനെ പൊലീസ് ഓഫിസര്‍ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസില്‍ വളര്‍ന്നു.

കഴിഞ്ഞ ഏപ്രിലിലാണു ഷോവിന്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തി, ഫ്‌ലോയ്ഡിനോടു അതീവ ക്രൂരതയോടെ പെരുമാറി, മറ്റ് 3 പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ സംഘത്തിന്റെ ഭാഗമായി കുറ്റകൃത്യം ചെയ്തു, കുട്ടികളുടെ മുന്നില്‍ വച്ചാണു കുറ്റകൃത്യം ചെയ്തത് എന്നിങ്ങനെ പ്രോസിക്യൂഷന്റെ പ്രധാന കുറ്റാരോപണങ്ങള്‍ കോടതി ശരിവച്ചു.

പൊതുനിരത്തില്‍ ഒന്‍പതു മിനിറ്റിലേറെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ഫ്‌ളോയ്ഡിനെ ശ്വാസം മുട്ടിച്ച ക്രൂരത കണ്ടുനിന്നവരിലൊരാളാണു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. ‘എനിക്കു ശ്വാസം മുട്ടുന്നു’എന്ന് ഫ്‌ലോയ്ഡ് പലവട്ടം പറയുന്നതു വിഡിയോയില്‍ കേള്‍ക്കാം. വിധിക്കെതിരെ 90 ദിവസത്തിനകം ഷോവിന് അപ്പീല്‍ നല്‍കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments