Thursday, December 26, 2024

HomeMain Storyനൈജീരിയയില്‍ കത്തോലിക്ക ദേവാലയത്തിനുള്ളില്‍ വെടിവെയ്പ്പ്: അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ കത്തോലിക്ക ദേവാലയത്തിനുള്ളില്‍ വെടിവെയ്പ്പ്: അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

അബൂജ: നൈജീരിയയുടെ തെക്ക് – പടിഞ്ഞാറന്‍ മേഖലയിലെ ഓവോയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി, റോയിട്ടേഴ്‌സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒവോയിലെ സെന്റ് ഫ്രാന്‍സിസ് കത്തോലിക്ക ദേവാലയത്തിലാണ് വെടിവെയ്പ്പ് നടന്നത്. അന്‍പതിനടുത്ത് മൃതദേഹങ്ങള്‍ ഓവോയിലെ എഫ്എംസി (ഫെഡറല്‍ മെഡിക്കല്‍ സെന്റര്‍) യിലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റി. മരിച്ചവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല.

ദേവാലയ വളപ്പില്‍ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പെന്തക്കുസ്താ തിരുനാള്‍ ദിനമായ ഇന്ന് ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം. ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരു വൈദികനെയും ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയുമായിരിന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിയില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ദേവാലയത്തിന്റെ തറയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന വിശ്വാസികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ ‘നീചവും പൈശാചികവുമായ ആക്രമണം’ ആണ് സംഭവിച്ചതെന്ന് ഒന്‍ഡോ സംസ്ഥാന ഗവര്‍ണര്‍ റൊട്ടിമി അകെരെഡോലു ട്വീറ്റ് ചെയ്തു. ജനങ്ങളോട് ശാന്തത പാലിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments