Thursday, December 26, 2024

HomeMain Storyമുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ കടത്തുമായി ബന്ധം: സ്വപ്‌നാ സുരേഷ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ കടത്തുമായി ബന്ധം: സ്വപ്‌നാ സുരേഷ്

spot_img
spot_img

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദുബായ് സ്വര്‍ണ കടത്ത് കേസുമായി ബന്ധമുണ്ടെന്ന്  സ്വപ്‌നാ സുരേഷ് . എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്‌നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്‌കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്‌ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്‌ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

സ്വര്‍ണ്ണക്കളളക്കടത്ത് കേസുമായി മുഖ്യമന്ത്രിക്കും കുടുംബത്തിനും ബന്ധമുണ്ടെന്ന ആരോപണം ഇതാദ്യമായാണ് സ്വപ്‌ന ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളനി നെറ്റോ, മുഖ്യമന്ത്രിയുടെ സ്റ്റാഫ് രവീന്ദ്രന്‍, മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കെല്ലാം കോണ്‍സുലേറ്റുവഴിയുള്ള ഇടപാടുകള്‍ അറിയമായിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments