കൊച്ചി: ജയിലിലേക്ക് പോകുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയന്‍ എന്ന കാര്യത്തില്‍ സംശയമില്ലെന്ന് നിയുക്ത തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഇറക്കാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാവ്യനീതിയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മുഖ്യമന്ത്രിയെ ജനങ്ങള്‍ തെരുവിലിറക്കുമെന്നും ഉമ തോമസ് പറഞ്ഞു.
നാട് നന്നാവണമെങ്കില്‍ രാജാവ് നന്നാവണം. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ കൂട്ടത്തിലുള്ളവര്‍ മടിക്കുന്ന കാലമാണിത്. നാട് നന്നാവേണ്ടത് ആവശ്യമാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ കൂടുതല്‍ ജനങ്ങള്‍ അണിനിരക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്നു ഉമ തോമസ്.