Monday, December 2, 2024

HomeMain Storyസുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന ബില്‍ അടുത്ത ആഴ്ചയെന്ന് നാന്‍സി പെലോസി

സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന ബില്‍ അടുത്ത ആഴ്ചയെന്ന് നാന്‍സി പെലോസി

spot_img
spot_img

പി.പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി : ഗര്‍ഭച്ഛിദ്രനിരോധന ബില്ലില്‍  അവസാന തീരുമാനം ഉണ്ടാകാനിരിക്കെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം നല്കുന്നതിനാവശ്യമായ ബില്‍ അടുത്ത ആഴ്ച യു.എസ് ഹൌസ് പരിഗണിക്കുമെന്ന് ജൂണ്‍ 9 വ്യാഴാഴ്ച ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി അറിയിച്ചു .

മെരിലാന്റിലുള്ള സുപ്രീം കോടതി ജഡ്ജി ബ്രൂട്ട് കവനോയുടെ വസതിക്ക് സമീപം കൈത്തോക്കും കത്തിയുമായി ഒരാളെ പിടികൂടിയ സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കുറിച്ച് യു.എസ് ഹൌസ് ചര്‍ച്ച ചെയ്യുക എന്നും സ്പീക്കര്‍ കൂട്ടി ചേര്‍ത്തു .

അറസ്റ്റ് ചെയ്യപ്പെട്ട പ്രതി കാലിഫോര്‍ണിയയില്‍ നിന്നും ഇത്രയും ദൂരം സഞ്ചരിച്ചു ഇവിടെ എത്തിയത് സുപ്രീം കോടതി  ജഡ്ജിയെ മാത്രം ലക്ഷ്യം വെച്ചാണെന്ന്  അന്വേഷണോദ്യാഗസ്ഥരോട് ഇയാള്‍ സമ്മതിച്ചിരുന്നു .

കഴിഞ്ഞ മെയ് മാസം ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യു.എസ് സെനറ്റില്‍ ഐകകണ്‌ഠേന നിയമം പാസ്സാക്കിയിരുന്നുവെങ്കിലും യുഎസ് ഹൌസ് അതിന് തടയിടുകയായിരുന്നു . ഇതിന് നേതൃത്വം നല്‍കിയത് ഡെമോക്രാറ്റിക് പാര്‍ട്ടി തന്നെയാണ് . ഇതിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിഷേധിക്കുകയും യുഎസ് ഹൗസില്‍ ബില്‍ വോട്ടിനിടുന്നതില്‍ റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു . ബില്ലിന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് ഡെമോക്രാറ്റുകള്‍ വോട്ടിനിടാന്‍ വിസമ്മതിച്ചത് . 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments