ആല്‍ബെര്‍ട്ട: കാസര്‍കോട് സ്വദേശി കാനഡയില്‍ മുങ്ങി മരിച്ചു. ആല്‍ബെര്‍ട്ട പ്രോവിന്‍സിലെ എഡ്മണ്ടന്‍ സിറ്റിക്കടുത്തുള്ള നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട സിറ്റി ലേക്കില്‍ സുഹൃത്തുക്കളോടൊപ്പം ബോട്ടിങ്ങിനിറങ്ങിയ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തില്‍ കൂടെ തടാകത്തില്‍ വീണ കുട്ടികളെ രക്ഷപ്പെടുത്താന്‍ ഉവൈസിനും മറ്റു സുഹൃത്തുക്കള്‍ക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയില്‍ ഉവൈസ് മുങ്ങിപ്പോയി.
റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ നടന്ന തിരച്ചില്‍ രാത്രിയോടെ നിര്‍ത്തിവെക്കുക്കയും ഞായറാഴ്ച പുനഃരാരംഭിക്കുകയും ചെയ്തു.
ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ്, ആല്‍ബെര്‍ട്ട പാര്‍ക്കുകള്‍, റോയല്‍ കനേഡിയന്‍ മൌന്റ് പൊലീസിന്റെ എയര്‍ സര്‍വീസുകളും സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഡൈവേഴ്സും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഞാറായ്ച്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.
കെഎംസിസി കാനഡയുടെ പ്രവര്‍ത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ചുറു ചുറുക്കോടെ ഉണ്ടായിരുന്ന ഉവൈസിന്റെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത് വരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.