കിഴക്കമ്പലം: തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കിറ്റെക്‌സ്. തെലങ്കാന സര്‍ക്കാറിന്‍െറ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെത്തിയ കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ് വ്യവസായ മന്ത്രി കെ.ടി രാമറാവുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
വാറങ്കലിലെ കാകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലാണ് കിറ്റെക്‌സ് ഫാക്ടറികള്‍ സ്ഥാപിക്കുക. 1000 കോടി നിക്ഷേപത്തിലൂടെ നാലായിരം തൊഴിലവസരങ്ങളുണ്ടാകും. അതിവേഗം തീരുമാനമെടുത്ത സാബു എം. ജേക്കബിനെ അഭിനന്ദിക്കുന്നതായും മന്ത്രി കെ.ടി. രാമറാവു ട്വിറ്ററിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തിലാണ് സാബു എം. ജേക്കബും അഞ്ചംഗ സംഘവും ഹൈദരാബാദിലെത്തിയത്. രാവിലെ 10ന് നെടുമ്പാശ്ശേരിയിലെത്തിയ ജെറ്റ് വിമാനത്തില്‍ തെലങ്കാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക ഉദ്യോഗസ്ഥനും എത്തിയിരുന്നു.
മന്ത്രി കെ.ടി. രാമറാവുവിന്‍െറ നേരിട്ടുള്ള ക്ഷണപ്രകാരമാണ് സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോടിയുടെ വ്യവസായം തുടങ്ങാനാവശ്യമായ സഹായ വാഗ്ദാനമാണ് തെലങ്കാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് സംഘം കക്കാതിയ മെഗാ ടെക്‌സ്റ്റയില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. വൈകീട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രാത്രി തെലങ്കാന ടെക്‌സ്റ്റയില്‍സ് മില്‍സ് അസോസിയേഷന്‍ ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.