Friday, July 26, 2024

HomeMain Storyസോഷ്യല്‍ സെക്യുരിറ്റി കമ്മീഷണറെ ബൈഡന്‍ പുറത്താക്കി

സോഷ്യല്‍ സെക്യുരിറ്റി കമ്മീഷണറെ ബൈഡന്‍ പുറത്താക്കി

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍: രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന സോഷ്യല്‍ സെക്യുരിറ്റി അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആന്‍ഡ്രു സോളിനെ പ്രസിഡന്റ് ബൈഡന്‍ പുറത്താക്കി. ആന്‍ഡ്രുവിനെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് ബൈഡന്‍ ഒപ്പുവച്ചത്.

ഇതോടൊപ്പം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ബൈഡന്റെ ആവശ്യം അംഗീകരിക്കുകയും രാജി സമര്‍പ്പിക്കുകയും ചെയ്തു. ട്രംപാണ് ഇരുവരെയും നിയമിച്ചത്. ആക്ടിങ് കമ്മീഷണറായി കിറലാലു കൈജാക്‌സിയെ ബൈഡന്‍ നിയമിച്ചിട്ടുണ്ട്.

ഔദ്യോഗീക ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ പുറത്താക്കാനുള്ള അധികാരം ബൈഡനുണ്ടെന്ന് സുപ്രീം കോടതി റൂളിങ് നല്‍കിയിരുന്നു.

സോഷ്യല്‍ സെക്യുരിറ്റി അഡ്മിനിസ്‌ട്രേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും, ബൈഡന് താല്പര്യമുണ്ടെങ്കില്‍ നിഷേധിക്കാനാവില്ലെന്ന് ഐഡഹൊയില്‍ നിന്നുള്ള സെനറ്റര്‍ മൈക്ക് ക്രിപൊ പറഞ്ഞു.

2025 ജനുവരിയിലാണു നിലവിലെ സോഷ്യല്‍ സെക്യുരിറ്റി അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറുടെ കാലാവധി അവസാനിക്കുന്നത്. സോഷ്യല്‍ സെക്യൂരിറ്റിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനുള്ള നീക്കം അപലപനീയമാണെന്നു സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണല്‍ ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments