Saturday, July 27, 2024

HomeUS Malayaleeവാക്‌സീന്‍ സ്വീകരിച്ച അധ്യാപകരും വിദ്യാര്‍ഥികളും മാസ്ക്ക് ധരിക്കേണ്ടതില്ലെന്ന് സിഡിസി

വാക്‌സീന്‍ സ്വീകരിച്ച അധ്യാപകരും വിദ്യാര്‍ഥികളും മാസ്ക്ക് ധരിക്കേണ്ടതില്ലെന്ന് സിഡിസി

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍: വാക്‌സിനേഷന്‍ ലഭിച്ച അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാസ്ക് ധരിക്കാതെ സ്കൂളില്‍ ഹാജരാകാമെന്ന് സിഡിസി. 12 സ്കൂളുകള്‍ക്കാണ് ഇത് ബാധകമെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

വാക്‌സിനേറ്റ് ചെയ്യാത്ത രണ്ടില്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായി മാസ്ക് ധരിക്കേണ്ടതാണെന്നും സിഡിസി നിര്‍ദേശിക്കുന്നു.

അതോടൊപ്പം അധ്യാപകരും, വിദ്യാര്‍ഥികളും ചുരുങ്ങിയത് മൂന്നടി അകലം പാലിക്കണമെന്നും ഇതു വൈറസ് വ്യാപനം പരമാവധി തടയുമെന്നും സിഡിസി വക്താവ് പറഞ്ഞു. ആദ്യമായാണ് സിഡിസി ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ടു കൂടുതല്‍ അപകടകാരികളായ ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം സൗത്ത്, സൗത്ത് വെസ്റ്റ് മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളില്‍ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിന്റെ ഗൗരവം പഠിച്ചു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമെങ്കില്‍ കൊണ്ടുവരുമെന്നും സിഡിസി അറിയിച്ചു.

വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അധ്യാപകരും കുട്ടികളും ഉടന്‍ തയാറാകണമെന്നും ഇവര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments