Tuesday, November 5, 2024

HomeNewsIndiaഫാ. സ്റ്റാന്‍ സ്വാമി കൊല്ലപ്പെടുകയായിരുന്നുവെന്ന് ശിവസേനയും

ഫാ. സ്റ്റാന്‍ സ്വാമി കൊല്ലപ്പെടുകയായിരുന്നുവെന്ന് ശിവസേനയും

spot_img
spot_img

മുംബൈ: ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ ഫാ. സ്റ്റാന്‍ സ്വാമി മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി.

ഫാ. സ്റ്റാന്‍ സ്വാമി ‘കൊല്ലപ്പെടുക’യായിരുന്നെന്ന് പാര്‍ട്ടി മുഖപത്രം ‘സാമ്‌ന’ ആരോപിച്ചു. 84 വയസ്സുള്ള ഒരാള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു എന്നാണ് ആരോപണം.

ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളും അവശതകളുമുള്ള അദ്ദേഹത്തെ ഭയക്കാന്‍ മാത്രം നമ്മുടെ രാജ്യത്തിന്റെ അടിത്തറ ദുര്‍ബലമാണോ സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നതിന്റെ അര്‍ഥം രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നല്ല.

നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 84 കാരനായ ഒരാള്‍ക്ക് കഴിയുമെന്നാണെങ്കില്‍ രാജ്യത്തിന്റെ അടിത്തറ അത്രത്തോളം ദുര്‍ബലമാണോയെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് ‘സാമ്‌ന’യില്‍ ചോദ്യമുയര്‍ത്തി.

ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് കേന്ദ്രം താഴ്‌ന്നെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് കേന്ദ്രം താഴ്‌ന്നെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments