വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ നിന്ന് നാറ്റോ സേനയെ പിന്‍വലിക്കാനുള്ള നീക്കം വന്‍ അബദ്ധമെന്ന് യു.എസ് മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു. ബുഷ്. ”അഫ്ഗാന്‍ ജനതയെ ഒന്നടങ്കം താലിബാന്‍ കൂട്ടക്കൊല ചെയ്യും.
ആ രാജ്യത്തെ സ്ത്രീകളും പെണ്‍കുട്ടികളും കൊടും യാതനകള്‍ സഹിക്കേണ്ടി വരും. വലിയൊരു അബദ്ധമാണ് കാണിച്ചിരിക്കുന്നത്. ഓര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നു”ബുഷ് ജര്‍മന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സെപ്റ്റംബര്‍ ആക്രമണത്തിന് ശേഷം ഉസാമ ബിന്‍ലാദനെ പിടികൂടാനും ഭീകരവിരുദ്ധ വേട്ടക്കുമായി 2001ലാണ് ജോര്‍ജ് ബുഷ് യു.എസ് സേനയെ അഫ്ഗാനിസ്താനിലേക്ക് അയച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം, താലിബാനടക്കമുള്ളവരുമായി കരാറുണ്ടാക്കിയാണ് വിദേശ സൈന്യം അഫ്ഗാന്‍ വിട്ടത്.
നാറ്റോ സൈന്യം പിന്‍മാറിയതോടെ അഫ്ഗാന്‍ സര്‍ക്കാറിന്‍റെ സ്വാധീന മേഖലകള്‍ ചുരുങ്ങി വരികയാണ്. താലിബാന്‍ സ്വാധീന മേഖലകള്‍ വ്യാപിപ്പിക്കുന്നുമുണ്ട്.