Saturday, July 27, 2024

HomeMain Storyസമൂഹ മാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുകയാണെന്ന് ബൈഡന്‍

സമൂഹ മാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുകയാണെന്ന് ബൈഡന്‍

spot_img
spot_img

വാഷിംഗ്ടണ്‍: കോവിഡിനെ കുറിച്ചും വാക്‌സീനെതിരെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന ഫെയ്‌സ്ബുക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

കോവിഡ് -19 വാക്‌സീനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ ജനങ്ങള്‍ വാക്‌സീനെടുക്കാന്‍ മുന്നോട്ടുവരുന്നില്ല, തെറ്റായ വിവരങ്ങളിലൂടെ ഫെയ്‌സ്ബുക് ജനങ്ങളെ കൊല്ലുകയാണ് എന്നാണ് ബൈഡന്‍ ആരോപിച്ചത്. ജൂലൈ 4 ന് അമേരിക്കയിലെ 70 ശതമാനം പേര്‍ക്കും വാക്‌സീനേഷന്‍ നടത്താനായിരുന്നു ബൈഡന്റെ ലക്ഷ്യം.

അമേരിക്കയിലെ 85 ശതമാനം ഫെയ്‌സ്ബുക് ഉപയോക്താക്കളും കോവിഡ്-19 വാക്‌സീന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഡേറ്റ കാണിക്കുന്നത്. ജൂലൈ 4 നകം 70 ശതമാനം അമേരിക്കക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുക എന്നതായിരുന്നു പ്രസിഡന്റ് ബൈഡന്റെ ലക്ഷ്യം.

എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും നിരവധി ജനങ്ങളെ രക്ഷിക്കുകയാണ് ചെയ്തതെന്നും ഫെയ്‌സ്ബുക് വക്താവ് പറഞ്ഞു. കൃത്യമായ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുത്, വാക്‌സീനേഷന്‍ പരാജയപ്പെടാന്‍ കാരണം തങ്ങളല്ല.

കോവിഡിനെ കുറിച്ചുള്ള നിരവധി ആധികാരിക വിവരങ്ങളാണ് 200 കോടി ജനങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ കണ്ടത്. ഇതിലൂടെ നിരവധി പേരെ രക്ഷിക്കുകയാണ് ഫെയ്‌സ്ബുക് ചെയ്തതെന്നും കമ്പനി വക്താവ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments