Sunday, September 15, 2024

HomeMain Storyനൂറു വെട്ടില്‍ തീര്‍ക്കും, ടിപിയുടെ മകനും വേണുവിനും വധഭീഷണി

നൂറു വെട്ടില്‍ തീര്‍ക്കും, ടിപിയുടെ മകനും വേണുവിനും വധഭീഷണി

spot_img
spot_img

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎല്‍എയുടെയും മകന്‍ അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെയും വധിക്കുമെന്നു കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. എംഎല്‍എ ഓഫിസിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്.

അഭിനന്ദിന്റെ മുഖം പൂക്കുല പോലെ ചിതറിക്കുമെന്നാണ് കത്തിലെ ഭീഷണി. എ.എന്‍.ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ആര്‍എംപിക്കാര്‍ പങ്കെടുക്കരുതെന്നും കത്തിലുണ്ട്.

എന്‍. വേണുവിനെ അഭിസംബോധന ചെയ്താണ് കത്തു തുടങ്ങുന്നത്. “”സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീര്‍ത്തതു പോലെ 100 വെട്ടുവെട്ടി തീര്‍ക്കും. കെ.കെ.രമയുടെ മകന്‍ അഭിനന്ദിനെ അധികം വളര്‍ത്തില്ല.

അവന്റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവര്‍ ചെയ്തതു പോലെയല്ല ഞങ്ങള്‍ ചെയ്യുക” എന്നും കത്തില്‍ പറയുന്നു.

റെഡ് ആര്‍മി കണ്ണൂര്‍ ആന്‍ഡ് പിജെ ബോയ്‌സ് എന്ന പേരിലുള്ള കത്ത് കോഴിക്കോട് നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. കെ.കെ.രമ കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments