Thursday, November 14, 2024

HomeMain Storyചുട്ടുപൊള്ളുന്നു, ഡാലസിലെ താപനില 100 ഡിഗ്രിയിലേക്ക്

ചുട്ടുപൊള്ളുന്നു, ഡാലസിലെ താപനില 100 ഡിഗ്രിയിലേക്ക്

spot_img
spot_img

പി.പി. ചെറിയാന്‍

ഡാലസ്: ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ താപനില ആദ്യമായി ഈ വര്‍ഷം നൂറു ഡിഗ്രിയിലേക്ക്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നാഷനല്‍ വെതര്‍ സര്‍വീസ് ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ 100 ഡിഗ്രി താപനില രേഖപ്പെടുത്തിയതായി അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. നോര്‍ത്ത് ടെക്‌സസില്‍ വെതര്‍ സര്‍വീസ് ഹീറ്റ് അഡ്‌വൈസറി ഞായറാഴ്ച രാവിലെ നല്‍കിയിരുന്നത് രാത്രി 7 മണിയോടെ അവസാനിച്ചു.

ഓഗസ്റ്റ് 3 മുതല്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും 100 ഡിഗ്രി ഫാരന്‍ ഫീറ്റിലേക്ക് (37.8 0 സെല്‍ഷ്യസ്) താപനില ഉയരുമെന്ന് വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൂട് വര്‍ധിച്ചതോടെ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളുമായി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇവയെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്നും, ഇതു കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും മുന്നറിയിപ്പുണ്ട്.

വാഹനത്തില്‍ കുട്ടികളെ ഇരുത്തി ഷോപ്പിങ്ങിനു പുറത്തു പോകുന്നതും ഗുരുതരമായ കുറ്റമാണ്. ചൂടേറ്റ് കുട്ടികള്‍ മരിക്കുന്ന സംഭവം അമേരിക്കയില്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നു. ബന്ധപ്പെട്ടവര്‍ ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments