Monday, May 27, 2024

HomeSportsഹൂസ്റ്റണ്‍ ഷുഗര്‍ലാന്റിന് അഭിമാനമായി സിമോണ്‍ മാനുവേലിന് ഒളിമ്പിക് മെഡല്‍

ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റിന് അഭിമാനമായി സിമോണ്‍ മാനുവേലിന് ഒളിമ്പിക് മെഡല്‍

spot_img
spot_img

പി പി ചെറിയാന്‍

ഷുഗര്‍ലാന്‍ന്റ് : ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റില്‍ നിന്നുള്ള സിമോണ്‍ മാനുവേലിന് ടോക്കിയോ ഒളിമ്പിക്‌സ് 4×100 ഫ്രീസ്റ്റെയില്‍ റിലേയില്‍ ഓട്ടു മെഡല്‍

ജൂലായ് 25 ഞായറാഴ്ച മത്സരത്തില്‍ ഓസ്ട്രേലിയ ഗോള്‍ഡ് മെഡല്‍ നേടിയപ്പോള്‍ നേരിയ വ്യത്യാസത്തിനാണ് മാനുവേലിന് വെള്ളിമെഡല്‍ നഷ്ടപ്പെട്ടത് , കാനഡ വെള്ളിമെഡല്‍ കരസ്ഥമാക്കി .

ഹൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് ഹൈസ്കൂള്‍ ഗ്രാജുവേറ്റായ സിമോണ്‍ ആഷ്ലി മാനുവല്‍ 1996 ആഗസ്ത് 2 നാണ് ജനിച്ചത് . ചെറുപ്പത്തില്‍ തന്നെ നീന്തല്‍ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ഇവര്‍ 2016 റിയോ ഒളിമ്പിക്‌സില്‍ 2 ഗോള്‍ഡ് മെഡലും 2 സില്‍വര്‍ മെഡലും നേടിയിരുന്നു .

100 മീറ്റര്‍ ഫ്രീസ്റ്റെയിലില്‍ കനേഡിയന്‍ താരവുമായി തുല്യത പാലിച്ചുവെങ്കിലും, അമേരിക്കയിലെ വ്യക്തിപര ഗോള്‍ഡ് മെഡല്‍ നേടിയ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയെന്ന ബഹുമതി ഇവര്‍ക്കു ലഭിച്ചിരുന്നു .

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി , സ്റ്റീഫന്‍ എഫ് ഓസ്റ്റിന്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് .

ഷുഗര്‍ലാന്റില്‍ ജനിച്ചു ഒളിമ്പിക് മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത സീമോന്‍ മാനുവല്‍ ഹൂസ്റ്റണിന് അഭിമാനമാണ് .

ടോക്കിയോയില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളില്‍ 50 മീറ്ററില്‍ നേട്ടം കൈവരിക്കാനാവുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കികൊണ്ടിരിക്കുന്നത് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments