ന്യൂഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലും കൊവിഡിന്റെ രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തില്‍ രോഗികളുടെ വര്‍ധിക്കുന്നതിന് കാരണങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്ര സംഘം. കേന്ദ്രസംഘം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
കൊവിഡ് രോഗികള്‍ നിരീക്ഷണത്തില്‍ കഴിയുന്ന രീതി ഫലപ്രദമല്ലെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്ത് നഗര ഗ്രാമ അന്തരം ഇല്ലാത്തതാണ് രോഗവ്യാപനത്തിന് കാരണമായത്. 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെയും ഉണ്ടായിട്ടില്ല.
കേരളത്തില്‍ മുതിര്‍ന്ന പൌരന്മാരുടെ എണ്ണം കൂടുതലാണെന്നും മറ്റ് രോഗങ്ങളുടെ ഉള്ള ആളുകളുടെ എണ്ണം സംസ്ഥാനത്ത് കൂടുതലാണെന്നുള്ളതും രോഗവ്യാപനത്തിന് കൂടുതലാണെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ വെല്ലുവിളിയാകുമെന്നും കേന്ദ്രസംഘം പറയുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറയ്ക്കണോ എന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന നിര്‍ദേശവും കേന്ദ്രസംഘം മുന്നോട്ടുവെച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എടുത്തവര്‍ക്കിടയില്‍ കൊവിഡ് ബാധിച്ച സംഭവത്തിലും കേന്ദ്രസംഘം ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഈ വിഷയത്തില്‍ പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടെയുള്ള ജില്ലകള്‍ നല്‍കിയ കണക്കുകള്‍ പരിശോധിക്കും. ഈയിടെ കേരളം സന്ദര്‍ശിക്കുകയും കഴിഞ്ഞയാഴ്ച കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജീത് കുമാര്‍ സിംഗ് പറഞ്ഞു.
ഗ്രാമനഗര വിഭജനം വളരെ ചുരുങ്ങിയ തോതിലാണുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഉയര്‍ന്ന ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ കൃഷിസ്ഥലങ്ങള്‍ അണുബാധ പടരുന്നതിന് സ്വാഭാവിക തടസ്സം സൃഷ്ടിക്കുന്നുവെന്നും സിംഗ് ചൂണ്ടിക്കാണിച്ചു. കേരളത്തില്‍ വീടുകള്‍ രേഖീയമായ രീതിയിലാണ് വ്യാപിച്ചിരിക്കുന്നത്. കൂടാതെ ക്വാന്റൈന്‍ സംവിധാനങ്ങളും ശരിയായ രീതിയില്‍ നടപ്പിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജില്ലാ കളക്ടര്‍ കൈമാറിയ വിവരങ്ങള്‍ അനുസരിച്ച് പത്തനംതിട്ടയില്‍ രണ്ട് ഡോസ് വാക്‌സിനുകള്‍ക്ക് ശേഷം 5,042 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസിന് ശേഷം ആ ആളുകള്‍ എത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്ന് ഞങ്ങള്‍ ഇപ്പോഴും അന്വേഷിച്ച് വരികയാണ്. ആ വ്യക്തിക്ക് ഗുരുതരമായ രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങള്‍ ആരാഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 30 ശതമാനത്തിനടുത്ത് സാംക്രമികേതര രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിംഗ് പറഞ്ഞുമേയ്, ജൂണ്‍ മാസങ്ങളില്‍ 25-30 ശതമാനം കൊവിഡ് മരണങ്ങളാണ് ആശുപത്രിയിലെത്തി 72 മണിക്കൂറിനുള്ളില്‍ സംഭവിച്ചിട്ടുള്ളത്. ‘ഉയര്‍ന്ന രോഗവ്യാപനത്തിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ് എന്‍സിഡികളുടെ ഉയര്‍ന്ന വ്യാപനം. പ്രമേഹത്തിനൊപ്പം അണുബാധയുടെ തോത് വര്‍ദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിംഗിന്റെ അഭിപ്രായത്തില്‍, മറ്റ് രണ്ട് ഘടകങ്ങളാണ് 55 ശതമാനം സാധ്യതയുള്ള ജനസംഖ്യയും സംസ്ഥാനത്തെ 90 ശതമാനം രോഗബാധിതമായ ഡെല്‍റ്റ വകഭേദവുമാണ് രോഗികളുടെ എണ്ണത്തിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിലുള്ളത്.
ഓഗസ്റ്റ് 20 ന് ഓണാഘോഷം, സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നതുമെല്ലാം സംസ്ഥാനത്ത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും സിംഗ് പറഞ്ഞു. നിലവിലെ പ്രവണത അനുസരിച്ച്, ഓഗസ്റ്റ് 1 മുതല്‍ 20 വരെയുള്ള കാലയളവില്‍, സംസ്ഥാനം 4.62 ലക്ഷം കേസുകള്‍ ഏകദേശം 95 ശതമാനം കോണ്‍ഫിഡന്‍സ് ഇന്റര്‍വെല്ലിനുള്ളില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.