ബര്‍ലിന്‍: ജര്‍മനിയില്‍ വാക്‌സിനേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 40കാരിയായ ക്വാളിഫൈഡ് നഴ്‌സിനെതിരെ അന്വേഷണം ആരംഭിച്ചു. വടക്കന്‍ ജര്‍മ്മനിയിലെ ലോവര്‍ സാക്‌സന്‍ സംസ്ഥാനത്തിലെ നോര്‍ത്ത് സീ തീരത്തിനടുത്തുള്ള ഫ്രീസ്ലാന്റ് ജില്ലയിലെ റോഫ്ഹൗസന്‍ വാക്‌സിനേഷന്‍ സെന്ററിലാണ് സംഭവം.
ബയോണ്‍ടെക്കിന് വാക്‌സീ നും ഉപ്പുവെള്ളവുമായി (ഉപ്പ് ലായനി) കലര്‍ത്തി കുത്തിവെയ്പ്പ് നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ 20 നുമിടയില്‍ 8,000 അധികം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതില്‍ അട്ടിമറിയായിരുന്നു എന്നാണ് സംശയം.
70 വയസ്സിനു മുകളില്‍ പ്രായമുള്ള 8557 പേര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന്‍ ഉപ്പുവെള്ളവുമായി ചേര്‍ത്ത് കുത്തിവച്ചതായി സംശയിക്കുന്നു. ജര്‍മന്‍ റെഡ് ക്രോസ് സെന്ററിലാണ് സംഭവം. അവിടുത്തെ ജനസംഖ്യയുടെ 8.9 ശതമാനമാണ് കുത്തിവെയ്‌പ്പെടുത്തത്.
അവരില്‍ ഭൂരിഭാഗവും 70 വയസ്സിനു മുകളിലുള്ളവരാണ്. 8557 പേരില്‍ 3,600 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് പരിരക്ഷയില്ല എന്നും വെളിപ്പെട്ടിട്ടുണ്ട്. സംഭവം അറിഞ്ഞയുടന്‍ നഴ്‌സിനെ റെഡ് ക്രോസില്‍ നിന്ന് പിരിച്ചുവിട്ടു.
പരിചയസമ്പന്നയായ നഴ്‌സ് നല്‍കിയ കുത്തിവെയ്പ്പിന് പിന്നാലെ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ 8557 പേര്‍ക്ക് ഇപ്പോള്‍ വീണ്ടും പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടിവന്നു. സഹജോലിക്കാരിയ്ക്ക് സംശയം തോന്നിയതിന്റെ പേരില്‍ വാക്‌സീന്‍ ലഭിച്ചവരുടെ രക്തം പരിശോധിച്ചപ്പോഴാണ് വാക്‌സീന്‍ ലഭിച്ചവര്‍ക്ക് പ്രതിരോധശേഷി കിട്ടിയില്ലന്ന് തെളിഞ്ഞത്.
ആളുകളുടെ വാക്‌സിനേഷന്‍ പരിരക്ഷ പരിശോധന അധികാരികള്‍ വീണ്ടും നടത്തുകയാണ്. മിക്കവര്‍ക്കും വീണ്ടും കുത്തിവയ്പ്പ് നല്‍കേണ്ടിവന്നു. കുത്തിവെയ്പ്പ് ലഭിച്ചവരില്‍ പലരും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് പാന്‍ഡെമിക്കിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകാരാണ്.
അതേസമയം, ഒരു വാക്‌സീന്‍ കുപ്പി തറയില്‍ വീണെന്ന വസ്തുത മറയ്ക്കാന്‍ ഉപ്പുവെള്ളം നല്‍കിയതായി നഴ്‌സ് സമ്മതിച്ചിട്ടുണ്ട്. വൈറസിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെ വിമര്‍ശിച്ചുകൊണ്ട് 40 കാരിയായ സ്ത്രീ സോഷ്യല്‍ മീഡിയയില്‍ “കൊറോണ നിര്‍ണായക വിവരങ്ങള്‍” പങ്കുവെച്ചതും അന്വേഷണത്തിന് ആക്കം കൂട്ടുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ബിയര്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ ഉദ്ദേശ്യം നഴ്‌സിന്റെ നടപടിയെ പ്രേരിപ്പിച്ചേക്കാമെന്ന് കാര്യം പോലീസ് തള്ളിക്കളയുന്നില്ല. ഇവരുടെ അഭിഭാഷകര്‍ അത് നിരസിക്കുകയും ഉപ്പുവെള്ള കൈമാറ്റത്തിന്റെ റിപ്പോര്‍ട്ടുചെയ്ത സ്‌കെയിലും തര്‍ക്കിക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ സാക്ഷികളെ വിസ്തരിക്കുന്നുണ്ട്,