Sunday, December 22, 2024

HomeMain Storyകാന്‍സര്‍ ചികില്‍സാപദ്ധതി: ലളിത് മോദിക്കെതിരെ ലണ്ടനില്‍ കേസ്

കാന്‍സര്‍ ചികില്‍സാപദ്ധതി: ലളിത് മോദിക്കെതിരെ ലണ്ടനില്‍ കേസ്

spot_img
spot_img

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) സ്ഥാപകനും ബിസിനസുകാരനുമായ ലളിത് മോദിക്കെതിരെ ഇംഗ്ലണ്ടിലെ ഹൈക്കോടതിയില്‍ ഏഴ് മില്ല്യന്‍ ഡോളറിന്‍െറ കേസ്. മുന്‍ ഇന്ത്യന്‍ മോഡലും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകയുമായ ഗുര്‍പ്രീത് ഗില്‍ മാഗിനെ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസാണിത്.

‘ഇഓണ്‍ കെയര്‍’ എന്ന പേരിലുള്ള തന്‍െറ കാന്‍സര്‍ ചികില്‍സാസംരത്തില്‍ രണ്ട് മില്ല്യന്‍ ഡോളര്‍ നിക്ഷേപിക്കാനായി ഗുര്‍പ്രീത് ഗില്ലിനോട് ലളിത് മോദി ആവശ്യപ്പെടുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ മകന്‍ ആന്‍ഡ്രൂ രാജകുമാരന്‍, യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സുര്‍ ബിന്‍ സെയ്ദ് ആല്‍നഹ്‌യാന്‍ എന്നിവര്‍ പദ്ധതിയുടെ പാട്രന്‍മാരാണെന്ന് ലളിത് മോദി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

2018ല്‍ മരിച്ച തന്‍െറ ഭാര്യ മിനാലി!െന്‍റ കാന്‍സര്‍ ചികില്‍സക്കായി ഉപയോഗിച്ച സിംഗിള്‍ ഡോസ് റേഡിയോതെറാപ്പി രീതി ഉപയോഗപ്പെടുത്തുന്ന ആഗോള കാന്‍സര്‍ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നാണ് മോദി വിശ്വസിപ്പിച്ചിരുന്നത്.

ഈ ചികില്‍സാരീതി ഉപയോഗപ്പെടുത്തിയതിനാല്‍ ത!െന്‍റ ഭാര്യ ഏഴ് വര്‍ഷം കൂടി ജീവിച്ചു എന്ന് മോദി ഗുര്‍പ്രീത് ഗില്ലിനെ വിശ്വസിപ്പിച്ചു. 2019ല്‍ സംരംഭം പൊളിഞ്ഞതിനെ തുടര്‍ന്നാണ് അവര്‍ നിയമനടപടി സ്വീകരിച്ചത്. അടുത്ത വര്‍ഷം ആദ്യം കേസിന്‍െറ വിചാരണ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ലളിത് മോദി ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. പദ്ധതി നന്നായി നടന്നിരുന്നുവെന്നും നിരവധി രോഗികള്‍ക്ക് വിജയകരമായ കാന്‍സര്‍ ചികില്‍സ നല്‍കിയിരുന്നുവെന്നും മോദിയുടെ അഭിഭാഷകന്‍ പറയുന്നു. ആവശ്യമായ ഫണ്ട് സമാഹരിക്കാന്‍ കഴിയാതായതോടെ കമ്പനി പാപ്പരാവുകയായിരുന്നുവെത്രേ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments