Saturday, December 21, 2024

HomeMain Storyകോവിഡ് നിയന്ത്രണവിധേയം; കര്‍ണാടകയില്‍ സ്കൂളുകള്‍ തുറക്കുന്നു

കോവിഡ് നിയന്ത്രണവിധേയം; കര്‍ണാടകയില്‍ സ്കൂളുകള്‍ തുറക്കുന്നു

spot_img
spot_img

ബംഗളൂരു: കോവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രണ വിധേയമായതോടെ കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഒമ്പത്, 10 ക്ലാസുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി (ഹയര്‍സെക്കന്‍ഡറി) വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. പ്രീ െ്രെപമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ളവര്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായിത്തന്നെ തുടരും.

അതേസമയം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ സ്കൂള്‍ തുറക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍െറ തീരുമാനം. രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. കാസര്‍കോടിനോട് അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലെ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ കൂടുതലായതിനാലാണ് സ്കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ലാസ് ആരംഭിക്കുന്നത് ആഗസ്റ്റ് 28 വരെ മാറ്റിവെച്ചത്. ഉഡുപ്പിയില്‍ 2.5 ആണ് പോസിറ്റിവിറ്റി നിരക്ക്. ഇത് താഴുന്ന പക്ഷം സ്കൂള്‍ തുറക്കാനാണ് തീരുമാനം.

കര്‍ണാടകയില്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ രണ്ട് ബാച്ചായാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുക. രണ്ടു ബാച്ചുകള്‍ക്കും വ്യത്യസ്ത ദിവസങ്ങളിലാണ് ക്ലാസ് . ആഴ്ചയില്‍ മൂന്നു ദിവസം വീതം ഇരു ബാച്ചുകള്‍ക്കും അനുവദിക്കും.

ഒന്നിടവിട്ട ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരായാല്‍ മതി. കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമല്ലെന്ന് സ്കൂളുകള്‍ക്ക് സര്‍കാര്‍ നിര്‍ദേശം നല്‍കി. ഉച്ചഭക്ഷണ വിതരണവും ഒഴിവാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments