Sunday, September 15, 2024

HomeMain Storyപാചക വിദഗ്ധനും നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു

പാചക വിദഗ്ധനും നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു

spot_img
spot_img

തിരുവല്ല: പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.

തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍നിന്നാണ് നൗഷാദിന് പാചക താല്‍പര്യം പകര്‍ന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു.

നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷന്‍ പാചക പരിപാടികളില്‍ അവതാരകനായിട്ടുണ്ട്.

സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു ചലച്ചിത്ര നിര്‍മാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു. ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകള്‍: നഷ്‌വ.

അതിനിടെ നേരത്തെ നൗഷാദ് മരണപ്പെട്ടു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. കണ്ണൂരിലെ മറ്റൊരു ഷെഫ് നൗഷാദാണു മരിച്ചതെന്നും അതാണു ഷെഫ് നൗഷാദ് മരിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതെന്നും നൗഷാദിന്റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവായ നാസിം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments