Saturday, September 7, 2024

HomeMain Storyമിനിയാപോളിസില്‍ വെടിവയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

മിനിയാപോളിസില്‍ വെടിവയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

spot_img
spot_img

മിനിയാപോളിസ്: യു.എസില്‍ റോക്ക് ഷോക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പരിക്കേറ്റു. യു.എസ് നഗരമായ മിനിയാപോളിസിലാണ് വെടിവെപ്പുണ്ടായത്. റോക്ക് ഷോക്കായി എത്തിയവരാണ് വെടിവെപ്പിനിരയായത്.

രണ്ട് പേരാണ് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് നിഗമനം. വെടിവെപ്പിന് ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, രണ്ട് പേര്‍ അക്രത്തില്‍ പങ്കാളിയായോയെന്ന് ഇനിയും സ്ഥിരീകരിച്ചില്ലെന്ന് പൊലീസ് മേധാവി ബ്രിയാന്‍ ഒ ഹാര പറഞ്ഞു.

പരിക്കേറ്റവരില്‍ ചിലരെ പൊലീസെത്തുന്നതിന് മുമ്പ് തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാരെണന്നും പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments